ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍  ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ പ്രതിരോധ താരം സന്ദേശ് ജിങ്കാന്‍ കളിക്കില്ല. സ്‌റ്റോയനോവിച്ചിനും ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കാനായില്ല. എന്നാല്‍ മൂന്ന് മലയാളി താരങ്ങള്‍ ടീമില്‍ സ്ഥാനം പിടിച്ചു.

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ പ്രതിരോധ താരം സന്ദേശ് ജിങ്കാന്‍ കളിക്കില്ല. സ്‌റ്റോയനോവിച്ചിനും ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കാനായില്ല. എന്നാല്‍ മൂന്ന് മലയാളി താരങ്ങള്‍ ടീമില്‍ സ്ഥാനം പിടിച്ചു. പ്രതിരോധത്തില്‍ അനസ് എടത്തൊടിക, മധ്യനിരയില്‍ എം.പി. സക്കീര്‍, സഹല്‍ അബ്ദു സമദ് എന്നിവരാണ് കളിക്കുക. ചെന്നൈയിലാണ് മത്സരം. 

ടീം ഇങ്ങനെ: ധീരജ് സിങ് (ഗോള്‍ കീപ്പര്‍), മുഹമ്മദ് റാകിപ്, അനസ് എടത്തൊടിക, ലാകിച്ച് പെസിച്ച്, സിറിള്‍ കാളി, സഹല്‍ അബ്ദുള്‍ സമദ്, ക്രമാരോവിച്ച്, കെസിറോണ്‍ കിസിറ്റോ, എം.പി. സക്കീര്‍, ഹാളിചരണ്‍ നര്‍സാരി, മറ്റേജ് പൊപ്ലാറ്റ്‌നിക്ക്.

തുടര്‍ച്ചയായ മൂന്നു പരാജയങ്ങള്‍ ഏറ്റു വാങ്ങിയ ഡേവിഡ് ജയിംസിനും സംഘത്തിനും ആശ്വാസ ജയം അനിവാര്യമാണ്. പ്ലേ ഓഫ് സ്വപ്ങ്ങള്‍ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിനിന്നു ജയിച്ചെ തീരു. ഏഴു മത്സരങ്ങളിലായി ജയമില്ലാതെ വലയുന്ന ബ്ലാസ്റ്റേഴ്സിനും കാത്തിരിക്കുന്ന മഞ്ഞപ്പടയ്ക്കും അത്യാവശ്യമാണ് ചെന്നൈയിലെ മൂന്നു പോയന്റ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചാമ്പ്യന്മാരായി ഈ സീസണിന് ഇറങ്ങിയ ചെന്നൈയിന് ചരിത്രത്തിലെ ഏറ്റവും മോശം തുടക്കമാണ് ഈ സീസണില്‍. സ്വന്തം ഗ്രൗണ്ടില്‍ ഒരു ജയം പോലും നേടാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.