ബാങ്കോക്ക്: കേരള ബ്ലാസ്റ്റേഴ്സിന്‍റെ തായ്‍‍ലന്‍ഡ് പര്യടനത്തിന് ജയത്തോടെ സമാപനം. തായ്‍‍ലന്‍ഡിലെ മൂന്നാം സന്നാഹ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ്, പട്ടായ യുണൈറ്റ‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. 25-ാം മിനിറ്റിൽ മൈക്കല്‍ ചോപ്രയാണ് വിജയഗോള്‍ നേടിയത്.

ആദ്യ മത്സരത്തില്‍ ബിബസിയു ഫുട്ബോള്‍ ക്ലബ്ബിനെ തോൽപ്പിച്ച ബ്ലാസ്റ്റേഴ്സ്, രണ്ടാമത്തെ കളിയിൽ ബാങ്കോക്ക് യുണൈറ്റഡിനെ ഗോള്‍രഹിത സമനിലയിൽ തളച്ചിരുന്നു. അടുത്ത മാസം ഒന്നിനാണ് ഐഎസ്എല്‍ സീസൺ തുടങ്ങുന്നത്