ഇരുപത്തിരണ്ടാമത്തെ മിനുട്ടില്‍ ബെര്‍ണാഡ് മെന്‍ഡേയിലൂടെ ചെന്നൈയാണ് ആദ്യ ഗോള്‍ നേടിയത്. റാഫേല്‍ അഗസ്റ്റോ നല്‍കിയ പാസ് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ കമ്പളിപ്പിച്ച് മികച്ചൊരു ഷോട്ടിലൂടെ മെന്‍ഡേ വലയിലാക്കുകയായിരുന്നു. ഇതോടെ കളി ഒന്ന് തണുത്തുവെങ്കിലും.
കഴിഞ്ഞ മത്സരത്തില്‍ എന്നപോലെ വര്‍ദ്ധിച്ച വീര്യത്തോടെ രണ്ടാം പകുതിയില്‍ പോരുതുന്ന ബ്ലാസ്റ്റേര്‍സിനെയാണ് കൊച്ചി സ്റ്റേഡിയം കണ്ടത്. നിരന്തരം ചെന്നൈ ഗോള്‍ മുഖം വിറപ്പിച്ച കൊച്ചിയുടെ ആക്രമണത്തിന് ഫലം കണ്ടത് 67മത് മിനുട്ടില്‍ ദിദിയര്‍ കാഡിയോ ലക്ഷ്യം കണ്ടു. പിന്നീട് സികെ വിനീതിന്‍റെ മാസ്മരികമായ രണ്ട് ഗോളുകള്‍ 85,89 മിനുട്ടുകളില്‍.
ഇതോടെ പൊയന്‍റ് ടേബിളില്‍ കേരള ബ്ലാസ്റ്റേര്‍സ് രണ്ടാം സ്ഥാനത്തേക്ക് എത്തി.
