Asianet News MalayalamAsianet News Malayalam

രഞ്ജി: ദില്ലിക്കെതിരെ കേരളത്തിന് തകര്‍ച്ച; സഞ്ജു വീണ്ടും നിരാശപ്പെടുത്തി

ദില്ലിക്കെതിരായ നിര്‍ണായക രഞ്ജി ട്രോഫിയില്‍ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് ആരംഭിച്ച കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലിന് 107 എന്ന നിലയിലാണ്. പി. രാഹുല്‍ (48), വിഷ്ണു വിനോദ് (7) എന്നിവരാണ് ക്രീസില്‍.

kerala collapsed against delhi ranji trophy
Author
Thiruvananthapuram, First Published Dec 14, 2018, 12:03 PM IST

തിരുവനന്തപുരം: ദില്ലിക്കെതിരായ നിര്‍ണായക രഞ്ജി ട്രോഫിയില്‍ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് ആരംഭിച്ച കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലിന് 107 എന്ന നിലയിലാണ്. പി. രാഹുല്‍ (49), വിഷ്ണു വിനോദ് (23) എന്നിവരാണ് ക്രീസില്‍. വി.എ ജഗദീഷ് (0), വത്സന്‍ ഗോവിന്ദ് (4), സഞ്ജു സാംസണ്‍ (24), സച്ചിന്‍ ബേബി (0) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. ശിവം ശര്‍മ ദില്ലിക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. 

മത്സരത്തിന്റെ രണ്ടാം ഓവറില്‍ തന്നെ റണ്‍സൊന്നുമെടുക്കാത്ത ജഗദീഷിനെ ആകാശ് സുദന്‍ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. രഞ്ജി അരങ്ങേറ്റത്തിനെത്തിയ അണ്ടര്‍ 19 ക്യാപ്റ്റന്‍ വത്സന്‍ ഗോവിന്ദി (4)നെ വികാസ് മിശ്ര പുറത്താക്കി. വിക്കറ്റ് കീപ്പര്‍ അനുജ് റാവത്തിന് ക്യാച്ച് നല്‍കിയാണ് വത്സന്‍ പുറത്തായത്. അണ്ടര്‍ 19 കേരള ടീമിനായി പുറത്തെടുത്ത മികച്ച പ്രകടനാണ് വത്സനെ കേരള ടീമിലെത്തിച്ചത്. എന്നാല്‍ ബാറ്റ് കൊണ്ട് യുവതാരത്തിന് തിളങ്ങാനായില്ല. 

പിന്നാലെ എത്തിയ സഞ്ജു സാംസണ്‍ ക്രീസിലേക്ക്. രാഹുലുമൊത്തുളള കൂട്ടുക്കെട്ട് കേരളത്തെ രക്ഷപ്പെടുത്തുമെന്ന് തോന്നിച്ചെങ്കിലും, സഞ്ജു ഒരിക്കല്‍കൂടി നിരാശപ്പെടുത്ത. ശിവം ശര്‍മയുടെ പന്തില്‍ ദ്രുവ് ഷോറെയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു സഞ്ജു. 61 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. അതേ ഓവറില്‍ തന്നെ സച്ചിന്‍ ബേബിയേയും മടക്കി അയച്ച് ശിവം ശര്‍മ കേരളത്തിന് ഇരട്ട പ്രഹരമേല്‍പ്പിച്ചു. 

തമിഴ്‌നാടിനെതിരെ കളിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായിട്ടാണ് കേരളം ഇറങ്ങിയത്. കെ.ബി. അരുണ്‍ കാര്‍ത്തിക്, അക്ഷയ് ചന്ദ്രന്‍ എന്നിവര്‍ പുറത്ത്് പോയി. പകരം വത്സന്‍ ഗോവിന്ദ്, വിനൂപ് എന്നിവര്‍ ടീമിലെത്തി.

Follow Us:
Download App:
  • android
  • ios