സംസ്ഥാന സൈക്കിള്‍ പോളോ അസോസിയേഷനിലെ തമ്മില്‍ തല്ലില്‍ വഴിയാധാരമായി കേരള താരങ്ങള്‍. ദേശീയ ചാംപ്യന്‍ഷിപ്പിന് രാജസ്ഥാനില്‍ എത്തിയ വനിതാ ടീം രജിസ്‌ട്രേഷന്‍പോലും നടത്താനാവാതെ പെരുവഴിയിലാണ്.

ജയ്പുര്‍: സംസ്ഥാന സൈക്കിള്‍ പോളോ അസോസിയേഷനിലെ തമ്മില്‍ തല്ലില്‍ വഴിയാധാരമായി കേരള താരങ്ങള്‍. ദേശീയ ചാംപ്യന്‍ഷിപ്പിന് രാജസ്ഥാനില്‍ എത്തിയ വനിതാ ടീം രജിസ്‌ട്രേഷന്‍പോലും നടത്താനാവാതെ പെരുവഴിയിലാണ്. രാജസ്ഥാനിലെ ബിക്കാനീറില്‍ നടക്കുന്ന ദേശീയ സൈക്കിള്‍ പോളോ ചാംപ്യന്‍ഷിപ്പിനെത്തിയ കേരള ക്യാപ്റ്റന്റെ വാക്കുകള്‍ കേള്‍ക്കാം...

നിഖിതയടക്കം പതിനാറ് പെണ്‍കുട്ടികളെ വഴിയാധാരമാക്കിയത് സംസ്ഥാന അസോസിയേഷനിലെ പിളര്‍പ്പാണ്. കേരള സൈക്കിള്‍ പോളോ അസോസിയഷന്റെ ടീം ബിക്കാനീറില്‍ എത്തുന്നതിന് മുന്‍പ് ദേശീയ അസോസിയേഷനില്‍ സ്വാധീനമുള്ള സൈക്കിള്‍ പോളോ അസോസിയേഷന്‍ ഓഫ് കേരളയുടെ ടീം ടൂര്‍ണമെന്റില്‍ രജിസ്റ്റര്‍ ചെയ്തതാണ് ഇവര്‍ക്ക് തിരിച്ചടിയായത്. 

സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റേയും കേരള ഹൈക്കോടിയുടെയും അംഗീകാരമുള്ള ടീമിനെ കോച്ചും കൈവിട്ടു. ഭാഷ അറിയാത്ത നാട്ടില്‍ താമസവും ഭക്ഷണവുമില്ലാതെ പ്രയാസത്തിലാണ് താരങ്ങള്‍. നേരത്തേ കൊച്ചിയില്‍ ദേശീയ ചാംപ്യന്‍ഷിപ്പ് നടന്നപ്പോഴും ഇതേ സംഭവങ്ങള്‍ നടന്നിരുന്നു.