Asianet News MalayalamAsianet News Malayalam

'കരുത്തോടെ നില്‍ക്കൂ'; പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തോട് ആഴ്‌സണല്‍

കേരളത്തിന് പിന്തുണയുമായി വിഖ്യാത ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ് ആഴ്‌സണല്‍. കേരളത്തിലെ ആഴ്‌സണല്‍ ആരാധകര്‍ നടത്തുന്ന എല്ലാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും അഭിമാനമുണ്ട്, അവ തുടരുക. പ്രതികൂലമായ ഈ സാഹചര്യത്തില്‍ കേരളത്തിന് എല്ലാ പിന്തുണയും അറിയിക്കുന്നതായി ആഴ്‌സണല്‍. 
 

kerala flood arsenal club special message to kerala
Author
Arsenal, First Published Aug 24, 2018, 10:50 AM IST

ആഴ്‌സണല്‍: മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും കീഴടങ്ങാതെ പൊരുതുന്ന കേരളത്തിന് പ്രത്യേക സന്ദേശവുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ആഴ്‌സണല്‍. കേരളത്തോട് ധൈര്യമായിരിക്കാന്‍ വീഡിയോയിലൂടെ ക്ലബ് ആവശ്യപ്പെടുന്നു. കേരളത്തിലെ ആഴ്‌സണല്‍ ആരാധകര്‍ നടത്തുന്ന എല്ലാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും അഭിമാനമുണ്ട്, അവ തുടരുക. പ്രതികൂലമായ ഈ സാഹചര്യത്തില്‍ കേരളത്തിന് എല്ലാ പിന്തുണയും അറിയിക്കുന്നു- ആഴ്‌സണ്‍ വ്യക്തമാക്കി. 

ഇതിനകം നിരവധി പേരാണ് ആഴ്‌സണലിന്‍റെ സന്ദേശത്തിന് നന്ദിയറിയിച്ചത്. നേരത്തെ ഇറ്റാലിയന്‍ സീരിസ് എ വമ്പന്‍മാരായ എഎസ് റോമയും കേരളത്തിന് പിന്തുണയറിയിച്ചിരുന്നു. കേരളത്തെ സഹായിക്കാനായി റോമയുടെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന ആദ്യ മത്സരത്തിലെ അഞ്ച് ജഴ്‌സികള്‍ ലേലം ചെയ്യുമെന്ന് ക്ലബ് വ്യക്തമാക്കി. ലേലത്തിലൂടെ ലഭിക്കുന്ന തുക പ്രളയബാധിതരെ സഹായിക്കാനായി വിനിയോഗിക്കുമെന്നാണ് റോമയുടെ വാഗ്ദാനം. 

Follow Us:
Download App:
  • android
  • ios