കേരളത്തിന്‍റെ സ്വന്തം ടീം തന്നെയെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് ബ്ലാസ്റ്റേഴ്‌സ്. കുസാറ്റിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി മരുന്നുകളും അവശ്യസാധനങ്ങളും കൈമാറി. പ്രളയബാധിതര്‍ക്ക് പൂര്‍ണ പിന്തുണയും മഞ്ഞപ്പട അറിയിച്ചു.
കൊച്ചി: ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ റിസര്‍വ് ടീം, അണ്ടര്‍ 18 താരങ്ങള്‍ കുസാറ്റിലെ പ്രളയ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. ക്യാമ്പിലെത്തി മരുന്നുകളും കുടിവെള്ളവും അടക്കമുള്ള അവശ്യവസ്തുക്കളും കൈമാറി. ക്യാമ്പില്‍ ഏറെ നേരെ ചിലവഴിച്ച ടീം പ്രളയബാധിതര്‍ക്ക് പൂര്‍ണപിന്തുണയും സഹായവും വാഗ്ദാനം ചെയ്തു.
കൊച്ചിയില്‍ മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്‌സ് ഫാന്‍സുമായി ചേര്‍ന്ന് ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങള്‍ നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് എത്തിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സ് ഉടമ നിമ്മങ്കഡാ പ്രസാദ് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഭാഗമായ തെലുഗു സൂപ്പര്‍താരം അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപയുടെ സഹായവും നല്‍കിയിട്ടുണ്ട്.
