മഹാരാഷ്ട്രയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളം സെമിയിലെത്തിയത്.
കൊല്ക്കത്ത: 72ാമത് സന്തോഷ് ട്രോഫിയില് കേരളം സെമിയില്. മഹാരാഷ്ട്രയെ എതിരില്ലാത്ത മൂന്ന് ഗോളുകള്ക്ക് തോല്പ്പിച്ചാണ് കേരളം സെമിയിലെത്തിയത്. കേരള ക്യാപ്റ്റന് രാഹുല് രാജ്, എം.എസ്. ജിതിന്, കെ.പി. രാഹുല് എന്നിവരാണ് കേരളത്തിന്റെ ഗോളുകള് നേടിയത്. ആദ്യ പകുതിയില് കേരളം രണ്ട് ഗോളിന് പിന്നിലായിരുന്നു.
24ാം മിനിറ്റില് പെനാല്റ്റിയിലൂടെ ക്യാപ്റ്റന് കേരളത്തെ മുന്നിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കാന് മൂന്ന് മിനിറ്റ് മാത്രം ശേഷിക്കെ ജിതിന് സ്കോര് രണ്ടാക്കി ഉയര്ത്തി. കൗണ്ടര് അറ്റാക്കിങ്ങില് നിന്നായിരുന്നു ഗോള് പിറന്നത്.
രണ്ടാം പകുതിയില് മഹാരാഷ്ട്ര ആക്രമണം കടുപ്പിച്ചെങ്കിലും ഗോള് അകന്നു നിന്നു. 58ാം മിനിറ്റില് രാഹുല് കേരളത്തിന്റെ ജയമുറിപ്പിച്ച ഗോള് നേടി. ഗ്രൂപ്പില് ആദ്യം നടന്ന മത്സരങ്ങളില് കേരളം ഛത്തീസ്ഗഢിനേയും മണിപ്പൂരിനേയും തോല്പ്പിച്ചിരുന്നു.
