Asianet News MalayalamAsianet News Malayalam

രഞ്ജി: ദില്ലിക്കെതിരെ കേരളത്തിന് തകര്‍ച്ചയോടെ തുടക്കം

ദില്ലിക്കെതിരായ നിര്‍ണായക രഞ്ജി ട്രോഫിയില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച കേരളത്തിന് തകര്‍ച്ചയോടെ തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളത്തിന് 32 റണ്‍സെടുക്കുന്നതിനെ രണ്ട് വിക്കറ്റ് നഷ്ടമായിട്ടുണ്ട്.

Kerala lost wickets against Delhi in Ranji
Author
Thiruvananthapuram, First Published Dec 14, 2018, 10:40 AM IST

തിരുവനന്തപുരം: ദില്ലിക്കെതിരായ നിര്‍ണായക രഞ്ജി ട്രോഫിയില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച കേരളത്തിന് തകര്‍ച്ചയോടെ തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളത്തിന് 32 റണ്‍സെടുക്കുന്നതിനെ രണ്ട് വിക്കറ്റ് നഷ്ടമായിട്ടുണ്ട്. ഓപ്പണ്‍ വി.എ. ജഗദീഷ്, വത്സന്‍ ഗോവിന്ദ് എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. പി. രാഹുല്‍ (19), സഞ്ജു സാംസണ്‍ (8) എന്നിവരാണ് ക്രീസില്‍.

മത്സരത്തിന്റെ രണ്ടാം ഓവറില്‍ തന്നെ റണ്‍സൊന്നുമെടുക്കാത്ത ജഗദീഷിനെ ആകാശ് സുദന്‍ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. രഞ്ജി അരങ്ങേറ്റത്തിനെത്തിയ അണ്ടര്‍ 19 ക്യാപ്റ്റന്‍ വത്സന്‍ ഗോവിന്ദി (4)നെ വികാസ് മിശ്ര പുറത്താക്കി. വിക്കറ്റ് കീപ്പര്‍ അനുജ് റാവത്തിന് ക്യാച്ച് നല്‍കിയാണ് വത്സന്‍ പുറത്തായത്. അണ്ടര്‍ 19 കേരള ടീമിനായി പുറത്തെടുത്ത മികച്ച പ്രകടനാണ് വത്സനെ കേരള ടീമിലെത്തിച്ചത്. എന്നാല്‍ ബാറ്റ് കൊണ്ട് യുവതാരത്തിന് തിളങ്ങാന്‍ സാധിച്ചില്ല.

തമിഴ്‌നാടിനെതിരെ കളിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായിട്ടാണ് കേരളം ഇറങ്ങിയത്. കെ.ബി. അരുണ്‍ കാര്‍ത്തിക്, അക്ഷയ് ചന്ദ്രന്‍ എന്നിവര്‍ പുറത്ത്് പോയി. പകരം വത്സന്‍ ഗോവിന്ദ്, വിനൂപ് എന്നിവര്‍ ടീമിലെത്തി.

Follow Us:
Download App:
  • android
  • ios