ആന്ധ്രാ പ്രദേശിനെതിരായ രഞ്ജി ട്രോഫിയില്‍ കേരളത്തിന് വിജയസാധ്യത. 74 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച സന്ദര്‍ശകര്‍ക്ക് എട്ടിന് 102 എന്ന് നിലയിലാണ്. ഒരു ദിനം മാത്രം ശേഷിക്കെ അവര്‍ക്കിപ്പോള്‍ 28 റണ്‍സിന്റെ ലീഡ് മാത്രമാണുള്ളത്.

തിരുവനന്തപുരം: ആന്ധ്രാ പ്രദേശിനെതിരായ രഞ്ജി ട്രോഫിയില്‍ കേരളത്തിന് വിജയസാധ്യത. 74 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച സന്ദര്‍ശകര്‍ക്ക് എട്ടിന് 102 എന്ന് നിലയിലാണ്. ഒരു ദിനം മാത്രം ശേഷിക്കെ അവര്‍ക്കിപ്പോള്‍ 28 റണ്‍സിന്റെ ലീഡ് മാത്രമാണുള്ളത്. 30 റണ്‍സുമായി റിക്കി ഭുയിയും റണ്‍സൊന്നുമെടുക്കാതെ ബണ്ഡാരു അയ്യപ്പയുമാണ് ക്രീസില്‍. എട്ടില്‍ ഏഴ് വിക്കറ്റ് നേടിയ ജലജ് സക്‌സേനയാണ് ആന്ധ്രയെ തകര്‍ത്തത്.

നേരത്തെ, ഒന്നിന് 227 എന്ന നിലയില്‍ രണ്ടാം മൂന്നാം ദിനം ആരംഭിച്ച കേരളം 328ന് എല്ലാവരും പുറത്തായി. 133 റണ്‍സ് നേടിയ ജലജ് സക്‌സേനയാണ് ടോപ് സ്‌കോറര്‍. രോഹന്‍ പ്രേം 47 റണ്‍സെടുത്ത് പുറത്തായി. സഞ്ജു സാംസണ് ഒരിക്കല്‍കൂടി തിളങ്ങാന്‍ സാധിച്ചില്ല. നാല് പന്ത് മാത്രം നേരിട്ട സഞ്ജുവിന് റണ്‍സൊന്നുമെടുക്കാന്‍ സാധിച്ചില്ല. എങ്കിലും 74 റണ്‍സിന്റെ ലീഡ് നേടാന്‍ കേരളത്തിനായ. മൂന്ന് വീതം വിക്കറ്റ് നേടിയ ഷൊയ്ബ മുഹമ്മദ് ഖാന്‍, മനീഷ് ഗൊലമറു എന്നിവരാണ് വലിയ സ്‌കോറിലേക്ക് നീങ്ങുകയായിരുന്ന കേരളത്തെ പെട്ടന്ന് പുറത്താക്കിയത്. 

ഒരുദിനം മാത്രം ശേഷിക്കേ, നാളെ സന്ദര്‍ശകരെ പെട്ടന്ന് പുറത്താക്കി മത്സരം വരുതിയിലാക്കാനിയിരിക്കും കേരളത്തിന്റെ ശ്രമം. ആദ്യ പത്ത് ഓവറില്‍ തന്നെ ആന്ധ്ര പുറത്തായാല്‍ അനായാസം ജയം കേരളത്തിനൊപ്പം നില്‍ക്കും. ആന്ധ്രയ്ക്കാവട്ടെ റിക്കി ഭുയില്‍ മാത്രമാണ് പ്രതീക്ഷ.