കേരള പ്രീമിയര്‍ ലീഗ് ഉദ്ഘാടന മത്സരത്തില്‍ എഫ്‌സി കൊച്ചി രണ്ടിനെതിരെ ആറ് ഗോളുകള്‍ക്ക് കേരള ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീമിനെ തോല്‍പിച്ചു. എഫ്‌സി കൊച്ചിയുടെ റൂണിക്ക് ഇരട്ട ഗോള്‍... 

കൊച്ചി: കേരള പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ എഫ്‌സി കൊച്ചിക്ക് ജയത്തുടക്കം. ഉദ്ഘാടന മത്സരത്തില്‍ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്ക് കേരള ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീമിനെ തോല്‍പിച്ചു. 

കൊച്ചിക്കായി റൂണി ഇരട്ട ഗോളും ആസ്റ്റിന്‍, അജിത്, ക്വറ്റാര, ഡോണ്‍ എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി. ബ്ലാസ്റ്റേഴ്‌സിന്‍റെ മറുപടി പ്രീതം കുമാറിലും ലാല്‍തകിമയിലും ഒതുങ്ങി നിന്നു.