കേരളപ്പിറവി ദിനത്തില്‍ നവംബര്‍ ഒന്നിനാണ് മത്സരം നടക്കുക. ബിസിസിഐയുടെ ടൂര്‍ ആന്‍ഡ് ഫിക്‌സേചേഴ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
മുംബൈ: ഇന്ത്യാ-വെസ്റ്റ് ഇന്ഡീസ് ഏകദിന മത്സരം കേരളത്തില് നടക്കും. കേരളപ്പിറവി ദിനത്തില് നവംബര് ഒന്നിനാണ് മത്സരം നടക്കുക. ബിസിസിഐയുടെ ടൂര് ആന്ഡ് ഫിക്സേചേഴ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. പരമ്പരയിലെ അഞ്ചാം മത്സരമാണ് കാര്യവട്ടം ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തില് നടക്കുക. പകല്-രാത്രി മത്സരം ഉച്ചക്ക് 1.30ന് തുടങ്ങും.
നേരത്തെ ഏകദിനം കൊച്ചിയില് നടത്താനുള്ള നീക്കം വിവാദമായിരുന്നു. നവംബര് ഒന്നിന് മത്സരം കാര്യവട്ടം ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തില് ഏകദിന മത്സരം നടത്താനായിരുന്നു ആദ്യധാരണ. എന്നാല് കേരള ക്രിക്കറ്റ് അസോസിയേഷന്(കെസിഎ) പ്രഥമ പരിഗണന നല്കിയിരിക്കുന്നതു കൊച്ചിക്കായിരുന്നു. ഇതാണ് വിവാദമായത്.
2017 നവംബറില് ഇന്ത്യയും ന്യൂസീലന്ഡും തമ്മില് നടന്ന ട്വന്റി20 മല്സരമാണ് കാര്യവട്ടത്തു നടന്ന ആദ്യ മല്സരം. മഴ മൂലം എട്ട് ഓവറാക്കി വെട്ടിച്ചുരുക്കിയ മല്സരത്തില് ഇന്ത്യ ആറു റണ്സിനു വിജയിച്ചിരുന്നു.കനത്ത മഴ പെയ്തിട്ടും സ്റ്റേഡിയം വളരെ പെട്ടെന്നുതന്നെ മല്സര സജ്ജമാക്കാനായത് ബിസിസിഐയുടെ അഭിനന്ദനം നേടിയിരുന്നു.
