Asianet News MalayalamAsianet News Malayalam

രഞ്ജിയില്‍ ബംഗാളിനെ മലര്‍ത്തിയടിക്കാന്‍ കേരളം

ബംഗാളിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ ആയ 147 റൺസ് പിന്തുടര്‍ന്ന കേരളം 291 റൺസിന് പുറത്തായിരുന്നു. സീസണിലെ രണ്ടാം സെഞ്ച്വറി നേടിയ ജലജ് സക്സേനയാണ് കേരളത്തിന് കരുത്തായത്. ജലജ് 190 പന്തില്‍ 143 റൺസ് നേടി. കൊൽക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം

kerala vs bengal ranji trophy
Author
Kolkata, First Published Nov 22, 2018, 9:20 AM IST

കൊല്‍ക്കത്ത; രഞ്ജി ട്രോഫി ക്രിക്കറ്റിൽ ബംഗാളിനെതിരെ ജയപ്രതീക്ഷയുമായി കേരളം ഇന്നിറങ്ങും. ആദ്യ ഇന്നിംഗ്സില്‍ 144 റൺസിന്‍റെ ലീ‍ഡ് വഴങ്ങിയ ബംഗാള്‍, ഒരു വിക്കറ്റ് നഷ്ടത്തില്‍ 5 റൺസെന്ന നിലയിൽ ആണ് മൂന്നാം ദിനം തുടങ്ങുന്നത്. ഒരു റൺ എടുത്ത കൗശിക് ഘോഷിനെ സന്ദീപ് വാര്യരാണ് പുറത്താക്കിയത്.

ബംഗാളിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ ആയ 147 റൺസ് പിന്തുടര്‍ന്ന കേരളം 291 റൺസിന് പുറത്തായിരുന്നു. സീസണിലെ രണ്ടാം സെഞ്ച്വറി നേടിയ ജലജ് സക്സേനയാണ് കേരളത്തിന് കരുത്തായത്. ജലജ് 190 പന്തില്‍ 143 റൺസ് നേടി. കൊൽക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം.

Follow Us:
Download App:
  • android
  • ios