ഓള്‍ റൗണ്ടറെന്ന ലേബലാണ് ഒരു പ്രോപ്പര്‍ ബാറ്ററെയോ ബൗളറെയോ ഉപയോഗിക്കാതെ അക്സറിന് മാനേജ്മെന്റ് മുൻതൂക്കം നല്‍കുന്നതിന് പിന്നിലെ കാരണം. എന്നാല്‍, തന്റെ റോളിനോട് നീതി പുലർത്താൻ അക്സറിന് സാധിക്കുന്നുണ്ടോ

സഞ്ജു സാംസണോ അഭിഷേക് ശ‍‍‍ര്‍മയോ അല്ലെങ്കില്‍ ഇഷാൻ കിഷനോ പരാജയപ്പെട്ടാല്‍ മാറ്റി പരീക്ഷിക്കാൻ ഗൗതം ഗംഭീര്‍ തയാറാണ്, അല്ലെങ്കില്‍ അതിന് അനുയോജ്യമായ ടാലന്റുകളെ കണ്ടെത്താൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍, മറ്റ് പൊസിഷനുകളിലെ കാര്യങ്ങള്‍ അങ്ങനെയാണോ? 2024 ടി20 ലോകകപ്പോടെ രവീന്ദ്ര ജഡേജ പടിയിറങ്ങിയപ്പോള്‍ പകരക്കാരാൻ ആര് എന്നതില്‍ ആ‍ര്‍ക്കും സംശയമുണ്ടായിരുന്നില്ല, ആ ടൂർണമെന്റില്‍ തന്നെ മൂല്യം തെളിയിച്ചൊരാള്‍, അക്സര്‍ പട്ടേല്‍. പക്ഷേ നിലവില്‍ ഇന്ത്യയുടെ ടി20 നിരയിലെ ഏറ്റവും ദുര്‍ബലമായ സാന്നിധ്യമാകുകയാണ് അക്സ‍ർ.

ഓള്‍ റൗണ്ടറെന്ന ലേബലാണ് ഒരു പ്രോപ്പര്‍ ബാറ്ററെയോ ബൗളറെയോ ഉപയോഗിക്കാതെ അക്സറിന് മാനേജ്മെന്റ് മുൻതൂക്കം നല്‍കുന്നതിന് പിന്നിലെ കാരണം. എന്നാല്‍, തന്റെ റോളിനോട് നീതി പുലർത്താൻ അക്സറിന് സാധിക്കുന്നുണ്ടോ. 2026ലെ താരത്തിന്റെ പ്രകടനം പരിശോധിക്കുമ്പോള്‍ അല്ലാ എന്ന് തന്നെയാണ് ഉത്തരം.

ടി20 ലോകകപ്പിന് മുൻപ് നടന്ന ന്യൂസിലൻഡ് പരമ്പരയില്‍ ബാറ്റുകൊണ്ട് പരാജയപ്പെട്ടെങ്കിലും നാല് വിക്കറ്റുകള്‍ നേടിയിരുന്നു. ലോകകപ്പിലും സമാനമായിരുന്നു സ്ഥിതി. നാല് ഇന്നിങ്സുകളില്‍ നിന്ന് 16 റണ്‍സ്, ഇതില്‍ രണ്ട് ഗോള്‍ഡൻ ഡക്കുകള്‍ ഉള്‍പ്പെടുന്നു. മറുവശത്ത് ബൗളിങ്ങില്‍ അക്സറിന്റെ സംഭാവന നി‍ര്‍ണായകമായിരുന്നു. ഫൈനലില്‍ ന്യൂസിലൻഡിനെതിരെ നേടിയ മൂന്ന് വിക്കറ്റുകള്‍ ഉള്‍പ്പെടെ ആകെ 11 തവണ ബാറ്റര്‍മാരെ ഡഗൗട്ടിലേക്ക് മടക്കാൻ ഇടം കയ്യൻ സ്പിന്ന‍ര്‍ക്ക് കഴിഞ്ഞു. ലോകകപ്പിന് ശേഷമാണ് അക്സറിന്റെ ഡൗണ്‍ഫാള്‍ ആരംഭിക്കുന്നത്.

അയര്‍ലൻഡ് പര്യടനത്തില്‍ 85 സ്ട്രൈക്ക് റേറ്റിലാണ് രണ്ട് മത്സരങ്ങളിലുമായി 29 റണ്‍സ് നേടിയത്, ഒപ്പം രണ്ട് വിക്കറ്റുകളും. ഇംഗ്ലണ്ടില്‍ ബാറ്റുകൊണ്ട് ഒരു മത്സരത്തില്‍പ്പോലും തന്റെ സ്കോര്‍ 10 കടത്താൻ അക്സറിന് സാധിച്ചിരുന്നില്ല, നാല് ഒറ്റയക്ക സ്കോറുകള്‍. നോട്ടിങ്ഹാം ടി20 ഒഴികെയുള്ള മത്സരങ്ങളില്‍ സ്ട്രൈക്ക് റേറ്റ് 80നും താഴെ. ഇവിടെ പന്തുകൊണ്ടും അക്സര്‍ നിറം മങ്ങുകയായിരുന്നു. 11.14 ആയിരുന്നു പരമ്പരയിലെ അക്സറിന്റെ എക്കോണമി, സതാംപ്റ്റണിലും ബ്രിസ്റ്റോളിലും വിക്കറ്റ്ലസും. പര്യടനത്തിലെ ആകെ നേട്ടം 19 റണ്‍സും രണ്ട് വിക്കറ്റും.

അഫ്ഗാൻ പരമ്പരയിലും ഏഷ്യൻ ഗെയിംസിലേയും ബൗളിങ് പ്രകടനങ്ങള്‍ അക്സറിന്റെ ടീമിലെ സ്ഥാനം സുരക്ഷിതമാക്കുകയായിരുന്നു. അപ്പോഴും ബാറ്റുകൊണ്ട് എന്ത് ചെയ്തുവെന്ന ചോദ്യം ബാക്കിയാണ്. അക്സറിന്റെ ഫോം ഇല്ലായ്മയെ ഒരുപരിധി വരെ രക്ഷിക്കുന്നത് ഇന്ത്യയുടെ ടോപ് ഓ‍ര്‍ഡറിന്റെ പ്രകടനമാണ്. എന്നാല്‍, അക്സറിന്റെ പ്രകടനം അനിവാര്യമായ സാഹചര്യങ്ങളില്‍പ്പോലും ഒരു നല്ല ഇന്നിങ്സുണ്ടാകുന്നില്ല. റണ്ണൊഴുകിയ വിൻഡീസ് പരമ്പരയിലെ അക്സറിന്റെ സ്ട്രൈക്ക് റേറ്റ് 121 മാത്രമായിരുന്നു.

നിലവില്‍ പുരോഗമിക്കുന്ന ന്യൂസിലൻഡ് പര്യടനത്തിലും അക്സറിന്റെ പ്രകടനങ്ങളില്‍ മാറ്റമില്ല. എല്ലാം തിരിച്ചുപിടിക്കാനുള്ള അവസരമായിരുന്നു ഓക്ക്‌ലൻഡ് ടി20. ടോപ് ഓര്‍ഡര്‍ തകരുകയും വലിയൊരു ടോട്ടല്‍ മുന്നില്‍ നില്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലം. തന്റെ വാല്യു തെളിയിക്കാൻ ഇതിലും മികച്ച ഒരു അവസരം അക്സറിന് ലഭിക്കാനില്ലായിരുന്നു, പക്ഷേ ഒൻപത് പന്തില്‍ ഏഴ് റണ്‍സെടുത്ത് മടങ്ങേണ്ടി വന്നു, അതും മോശം ഷോട്ടില്‍. പരമ്പരയില്‍ ആകെ മൂന്ന് വിക്കറ്റുകളാണ് അക്സര്‍ ഇതുവരെ നേടിയത്.

2026ലെ അക്സറിന്റെ ആകെയുള്ള സ്റ്റാറ്റ്സ് പരിശോധിക്കാം. ബാറ്റിങ്ങില്‍ 31 മത്സരങ്ങളില്‍ 21 ഇന്നിങ്സുകളില്‍ നിന്ന് 148 റണ്‍സ്, ശരാശരി 8.71, സ്ട്രൈക്ക് റേറ്റ് 105. വിദേശത്തും ഇന്ത്യയിലും അക്സറിനോളം അവസരം ലഭിച്ച മറ്റ് താരങ്ങള്‍ ചുരുക്കമാണ്. ബൗളിങ്ങില്‍ 34 വിക്കറ്റുകള്‍, എക്കോണമി 9 ആണ്. സമീപകാലത്ത് റണ്‍സ് ആവോണം വഴങ്ങുന്ന അക്സറിനെയാണ് മൈതാനത്ത് കാണുന്നത്, ന്യൂസിലൻഡ് പരമ്പയില്‍ തന്നെ രണ്ട് തവണ എക്കോണമി 12 താണ്ടിയിട്ടുണ്ട്. വീൻഡിസിനെതിരായ റാഞ്ചി ടി20യില്‍ 19 ആയിരുന്നു എക്കോണമി.

അക്സറിന്റെ ഈ പ്രകടനങ്ങള്‍ ഇന്ത്യയെ വലിയൊരു ടാക്റ്റിക്കല്‍ ക്രൈസിസിലേക്കാണ് നയിക്കുന്നത്. നിലവില്‍ ഇന്ത്യ മൂന്ന് പ്രോപ്പര്‍ ബൗളര്‍മാരെയും മൂന്ന് ഓള്‍ റൗണ്ടര്‍മാരെയും ഉപയോഗിച്ചാണ് ഇലവൻ ഒരുക്കുന്നത്. അക്സര്‍ പട്ടേലും നമൻ ധീറും നിതീഷ് കുമാ‍ര്‍ റെഡ്ഡിയുമാണ് ഓള്‍ റൗണ്ടര്‍മാര്‍. എന്നാല്‍ മൂവരില്‍ രണ്ട് ഡിപ്പാര്‍ട്ട്മെന്റിലും നിരന്തരം മോശം ഫോമില്‍ തുടരുന്ന അക്സറാണ്. എന്തുകൊണ്ട് ഒരു പ്രോപ്പര്‍ ബൗളറെ ഇന്ത്യക്ക് പകരം ഉപയോഗിച്ചുകൂട എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയുണ്ട്. പ്രത്യേകിച്ചും ബാറ്റര്‍മാര്‍ ഹൈലി അഗ്രസീവായി തുടരുന്ന ഈ കാലത്ത്.

ഹാര്‍ദിക്കിന്റെ അഭാവം ഇന്ത്യയെ എത്രത്തോലം ബാധിക്കുന്നുണ്ട് എന്നതിന്റെ തെളിവുകൂടിയാണ് ഈ പ്രതിസന്ധി. അക്സറിന് നിരന്തരം അവസരം കൊടുക്കുകയും വിക്കറ്റ് ടേക്കിങ് എബിലിറ്റിയുള്ള കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയുമൊക്കെ ഡഗൗട്ടിലിരിക്കുകയും ചെയ്യുന്നു...