വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ആദ്യ ജയം. കേരളം നാല് വിക്കറ്റിന് ത്രിപുരയെ തോല്‍പിച്ചു. ആദ്യം ബാറ്റ് ചെയ്ത ത്രിപുര ഒന്‍പത് വിക്കറ്റിന് 231 റണ്‍സെടുത്തു. എം.ഡി നിധീഷ് മൂന്നും അഭിഷേക് മോഹന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം 29 പന്ത് ശേഷിക്കേ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യത്തിലെത്തി. 52 റണ്‍സെടുത്ത രോഹന്‍ പ്രേമാണ് ടോപ് സ്കോറര്‍. സഞ്ജു സാംസണ്‍ 37ഉം വിഷ്ണു വിനോദ് 40ഉം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 26ഉം റണ്‍സെടുത്തു. മുഹമ്മദ് അസ്ഹറുദ്ദീന്‍ 47ഉം വിനോദ് കുമാര്‍ 12ഉം റണ്‍സുമായി പുറത്താവാതെ നിന്നു.