ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുരുഷ കിരീടം കേരളം നേടുന്നത്

അമരാവതി: ഫെഡറേഷന്‍ കപ്പ് വോളിബോളില്‍ പുരുഷ കിരീടം കേരളത്തിന്. പുരുഷ ഫൈനലില്‍ റെയില്‍വേസിനെ ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്തു. സ്‌കോര്‍ 25-18, 21-25, 26-24, 25-18.

ആന്ധ്ര പ്രദേശിലെ ബീമാ വാരത്തിലായിരുന്നു ഫൈനല്‍. ഏഴ് വര്‍ഷത്തിന് ശേഷമാണ് കേരളം ഫെഡറേഷന്‍ കപ്പ് വോളിയില്‍ കിരീടം നേടുന്നത്. കഴിഞ്ഞ തവണ ഫൈനലില്‍ സര്‍വീസസിനോട് കേരളം തോല്‍ക്കുകയായിരുന്നു.