ജര്‍മന്‍ ഫുട്‌ബോള്‍ ലീഗായായ ബുണ്ടസ്‌ലിഗയാണ് മലയാളികള്‍ക്ക് വിഷു അശംസകള്‍ അറിയിച്ചത്.
കേരളത്തില് മാത്രം ഒതുങ്ങി നില്ക്കുന്ന ഒരു ചെറിയ ആഘോഷം. വിഷു. അതും കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലുമില്ല. ഇപ്പോഴാണെങ്കി ഒരു ആശംസപോലും പറയാന് പലരും മറക്കുന്ന സമയം. അപ്പോഴാണ് ജര്മനിയില് നിന്ന് ഒരു ആശംസാ സന്ദേശമെത്തിയത്.
മറ്റാരുമല്ല, ജര്മന് ഫുട്ബോള് ലീഗായായ ബുണ്ടസ്ലിഗയാണ് മലയാളികള്ക്ക് വിഷു അശംസകള് അറിയിച്ചത്. ബുണ്ടസ്ലിഗയുടെ ഒഫിഷ്യല് ഫേസ്ബുക്ക് പേജിലാണ് ആശംസാ പോസ്റ്റിട്ടത്.

അതും മലയാളത്തിലും ഇംഗ്ലീഷിലും. ബൊറൂസിയ ഡോര്ട്ട്മുണ്ട് താരങ്ങളായ മാര്കോ റ്യൂസ്, മരിയോ ഗോട്സേ, ബയേണ് മ്യൂനിച്ചിന്റെ ലെവന്ഡോസ്കി, മുള്ളര് എന്നിരുടെ ഫോട്ടോ പതിപ്പിച്ച കാര്ഡിലായിരുന്നു വിഷും ആശംസകളും. നിരവധി മലയാളികള് നന്ദിയും അറിയിച്ചിട്ടുണ്ട്.
