പ്രകോപനപരമായ ആംഗ്യം കാണിച്ചതിന് ഇന്ത്യയുടെ യുവ പേസര്‍ക്കെതിരേ നടപടി. വെസ്റ്റ് ഇന്‍ഡീസിനെതിരേ നാലാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റ് നേടിയ ഖലീല്‍ അഹമ്മദാണ് നടപടി നേരിടുക. മര്‍ലന്‍ സാമുവല്‍സിനെ പുറത്താക്കിയ ശേഷമാണ് താരം ആംഗ്യം കാണിച്ചത്.

മുംബൈ: പ്രകോപനപരമായ ആംഗ്യം കാണിച്ചതിന് ഇന്ത്യയുടെ യുവ പേസര്‍ക്കെതിരേ നടപടി. വെസ്റ്റ് ഇന്‍ഡീസിനെതിരേ നാലാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റ് നേടിയ ഖലീല്‍ അഹമ്മദാണ് നടപടി നേരിടുക. മര്‍ലന്‍ സാമുവല്‍സിനെ പുറത്താക്കിയ ശേഷമാണ് താരം ആംഗ്യം കാണിച്ചത്.

ഔദ്യോഗികമായ താക്കീതും ഒരു ഡീമെറിറ്റ് പോയിന്റുമാണ് താരത്തിനു ശിക്ഷയായി വിധിച്ചത്. മത്സരത്തിന്റെ 14ാം ഓവറിലാണ് സംഭവം. രോഹിത് ശര്‍മ പിടിച്ച് മര്‍ലോണ്‍ സാമുവല്‍സ് സ്ലിപ്പില്‍ പുറത്തായപ്പോഴാണ് ഖലീലിന്റെ ഈ പ്രകടനം.

ഇന്ത്യയ്ക്കായി 5 ഓവറില്‍ നിന്ന് 13 റണ്‍സ് മാത്രം വിട്ടു നല്‍കി ഖലീല്‍ മൂന്ന് വിക്കറ്റ് നേടിയിരുന്നു. 224 റണ്‍സ് വിജയം നേടിയ പരമ്പരയില്‍ 2-1 എന്ന നിലയില്‍ ഇന്ത്യ മുന്നില്‍ നില്‍ക്കുകയാണ്.