ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലെ പതിനേഴ് വയസില്‍ താഴയുള്ള പെണ്‍കുട്ടികളുടെ 400 മീറ്റര്‍ മത്സരം കേരള താരങ്ങള്‍ തമ്മിലുള്ള പോരാട്ടമായിരുന്നു.

പുനെ: ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലെ പതിനേഴ് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 400 മീറ്റര്‍ മത്സരം കേരള താരങ്ങള്‍ തമ്മിലുള്ള പോരാട്ടമായിരുന്നു. ഫൈനലിന് ഇറങ്ങിയ ഏഴ് പേരില്‍ ആറും മലയാളികളായിരുന്നു. രണ്ടാം ലെയ്നിലെ തിതിക്ഷ പട്ടോലെ മാത്രമായിരുന്നു 400 മീറ്ററില്‍ കേരളത്തിന്‍റെ എതിരാളി. 

മലയാളിപ്പോരില്‍ ഒന്നാമതെത്തിയത് എ എസ് സാന്ദ്ര. 57.42 സെക്കന്‍ഡിലാണ് സാന്ദ്ര 400 മീറ്റര്‍ പൂർത്തിയാക്കിയത്. 57.42 സെക്കൻഡിൽ ഓടിയെത്തിയ ഗൗരിനന്ദനയ്ക്ക് വെള്ളി. ഇരുവരും ഒളിംപ്യൻ മേഴ്സി കുട്ടിന്‍റെ ശിഷ്യരാണ്. 58.34 സെക്കൻഡ് സമയം കുറിച്ച പ്രിസ്കില്ല ഡാനിയേലിന് വെങ്കലം. സ്റ്റെഫി കോശി, പ്രതിഭ വർഗീസ്, എൽഗ തോമസ് എന്നിവരായിരുന്നു ട്രാക്കിലിറങ്ങിയ മറ്റ് കേരള താരങ്ങള്‍.

ആൺകുട്ടികളുടെ 400 മീറ്ററിലും മലയാളിത്തിളക്കം ആയിരുന്നു. പിന്നിൽ നിന്ന് പൊരുത്തിക്കയറിയ അബ്ദുൽറസാഖ് സ്വർണത്തിളക്കത്തിലേക്ക് ഓടിയെത്തി. പാലക്കാട് മാതു‌‍ർ സ്കൂളിൽ കോച്ച് സുരേന്ദ്രന് കീഴിലാണ് റസാഖിന്‍റെ പരിശീലനം.