ഖേലോ ഇന്ത്യ ഗെയിംസ്: സാന്ദ്ര ബാബുവിലൂടെ കേരളത്തിന് ആദ്യ സ്വര്‍ണം

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 10, Jan 2019, 6:27 PM IST
khelo india youth games 2019 sandra babu gold
Highlights

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ജമ്പില്‍ കേരളത്തിനായി സാന്ദ്ര ബാബുവാണ് സ്വര്‍ണം നേടിയത്. കരിയറിലെ മികച്ച പ്രകടനത്തോടെയാണ്(13.13 മീറ്റര്‍) മെഡല്‍ നേട്ടം. 

പുനെ: ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ കേരളത്തിന് ആദ്യ സ്വര്‍ണം. ട്രിപ്പിള്‍ ജമ്പില്‍ സാന്ദ്ര ബാബുവാണ് സ്വര്‍ണം നേടിയത്. കരിയറിലെ മികച്ച പ്രകടനത്തോടെയാണ്(13.13 മീറ്റര്‍) മെഡല്‍ നേട്ടം. ആണ്‍കുട്ടികളുടെ ലോംഗ് ജമ്പില്‍ ഒരു വെള്ളിയും വെങ്കലും കേരളം നേടിയിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച തയ്യാറെടുപ്പുമായി പൂനെയിലെത്തിയ കേരള സംഘത്തില്‍ 300ലധികം താരങ്ങളുണ്ട്. അത്‌ലറ്റിക്‌സിലാണ് മീറ്റില്‍ കേരളം വലിയ പ്രതീക്ഷയര്‍പ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം അത്‌ലറ്റിക്സില്‍ മൂന്നാം സ്ഥാനത്തായിരുന്ന കേരളം ഓവറോള്‍ ചാംപ്യന്‍ഷിപ്പില്‍ എട്ടാമതായിരുന്നു.  

loader