ഭാവിവാഗ്ദാനങ്ങളെ തേടി കായികഇന്ത്യ പൂനെയിലേക്ക്. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് വൈകീട്ട് പൂനെയില്‍ ഔദ്യോഗിക തുടക്കം. അത്‌ലറ്റിക്‌സില്‍ പ്രതീക്ഷയോടെ കേരളം.  

പുനെ: ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് വൈകീട്ട് പൂനെയില്‍ ഔദ്യോഗിക തുടക്കം. അത്‍‍ലറ്റിക്സില്‍ മുന്നിലെത്താമെന്ന പ്രതീക്ഷയിലാണ് കേരളം
യൂത്ത് ഒളിംപിക്സില്‍ രാജ്യത്തിന്‍റെ അഭിമാനമായ ചാംപ്യന്‍ താരങ്ങള്‍ അടക്കം 6000ലധികം അത്‌ലറ്റുകള്‍ ഈ മാസം 20വരെ നടക്കുന്ന ഗെയിംസില്‍ പങ്കെടുക്കും. 17 വയസ്സിനും 21 വയസ്സിനും താഴെയുള്ള രണ്ട് വിഭാഗങ്ങളിലായി 18 കായികയിനങ്ങളിലാണ് മത്സരം.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച തയ്യാറെടുപ്പുമായി പൂനെയിലെത്തിയ കേരള സംഘത്തില്‍ 300ലധികം താരങ്ങളുണ്ട്. അത്‌ലറ്റിക്സിലാണ് പ്രധാന പ്രതീക്ഷ. ചാംപ്യന്മാരായ ഹരിയാന, തമിഴ്നാട് ടീമുകളില്‍ നിന്നാകും അത്‌ലറ്റിക്സില്‍ കേരളത്തിന് പ്രധാന വെല്ലുവിളി കഴിഞ്ഞ വര്‍ഷം അത്‌ലറ്റിക്സില്‍ മൂന്നാം സ്ഥാനത്തായിരുന്ന കേരളം ഓവറോള്‍ ചാംപ്യന്‍ഷിപ്പില്‍ എട്ടാമതായിരുന്നു.