വിന്‍ഡീസ് ക്രിക്കറ്റര്‍ ക്രിസ് ഗെയ്‌ലിന്‍റെ മുപ്പത്തിയൊമ്പതാം ജന്‍മദിനമായിരുന്നു ഇന്നലെ. എന്നാല്‍ ഒരു ദിവസം വൈകി ഇന്നാണ് രാഹുല്‍ ആശംസ നേര്‍ന്നത്, ഒപ്പം ക്ഷമാപണവും ഒരു ചെറിയ ആവശ്യവും...

ദുബായ്: ഇന്നലെയായിരുന്നു ക്രിക്കറ്റിലെ യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിന്‍റെ 39-ാം ജന്‍മദിനം. ലോകമെമ്പാടുനിന്നും സഹതാരങ്ങളുടെയും ആരാധകരുടെയും അനവധി സന്ദേശങ്ങളാണ് പിറന്നാള്‍ ദിനത്തില്‍ വിന്‍ഡീസ് താരത്തിന് ലഭിച്ചത്. എന്നാല്‍ ഇന്ത്യന്‍ താരവും ഐപിഎല്ലില്‍ കിംഗ് ഇലവന്‍ പഞ്ചാബിലെ സഹതാരവുമായ കെ.എല്‍ രാഹുല്‍ ഒരു മാപ്പ് പറച്ചിലോടെയാണ് ഗെയ്‌ലിന് ആശംസ നേര്‍ന്നത്. 

Add Asianetnews as a Preferred SourcegooglePreferred

ഏഷ്യാകപ്പ് മത്സരങ്ങളുടെ തിരക്കിലുള്ള രാഹുല്‍ ഇന്നാണ് ഗെയ്‌ലിന് ട്വിറ്ററില്‍ ആശംസ നേര്‍ന്നത്. ആശംസ വൈകിയതിന് ക്ഷമ ചോദിക്കുന്നു. അവിസ്‌മരണീയമായ ഒരു വര്‍ഷം ആശംസിക്കുന്നു എന്നായിരുന്നു ട്വീറ്റ്. ഓറഞ്ച് ക്യാപ്പ് അണിഞ്ഞുനില്‍ക്കുന്ന ഗെയ്‌ലിനൊപ്പമുള്ള ഫോട്ടോ സഹിതമാണ് ആശംസ. ബോസ്, എന്നില്‍ നിന്ന് ഓറഞ്ച് തൊപ്പി എടുക്കുന്നത് നിര്‍ത്തൂ എന്നും കെ.എല്‍ രാഹുലിന്‍റെ ട്വീറ്റിലുണ്ടായിരുന്നു. 

Scroll to load tweet…