ചണ്ഡീഗഢ്: ക്യാപ്റ്റന്‍ വിരാട് കോലിയുമൊതുള്ള സെല്‍ഫിയുടെ പേരില്‍ ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിനെ കളിയാക്കി യുവരാജ് സിംഗ്. കോലിയും രാഹുലും നീന്തല്‍ക്കുളത്തിന് സമീപമിരിക്കുന്ന സെല്‍ഫി കഴിഞ്ഞ ദിവസം കോലിയുടെ രാഹുലും ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇതിനെയാണ് യുവി കളിയാക്കിയത്.
ക്യാപ്റ്റന്‍ സെല്‍ഫി എന്ന് പറഞ്ഞാല്‍ പിന്നെ പോസ് ചെയ്യുകയല്ലാതെ നിങ്ങള്‍ക്ക് വേറെ വഴിയില്ലല്ലോ, ക്യാപ്റ്റന്‍ പറഞ്ഞത് അനുസരിച്ചല്ലെ പറ്റൂ എന്നായിരുന്നു രാഹുലിന്റെ സെല്‍പിക്ക് യുവിയുടെ മറുപടി. ഇതിന് രാഹലിന്റെ മറുപടി ഇതായിരുന്നു. ശരിയാണ് പാജി താങ്കള്‍ പറഞ്ഞത്. പക്ഷെ, ആര് സെല്‍ഫിക്ക് വിളിച്ചാലും താന്‍ തയാറാവുമെന്നായിരുന്നു രാഹുലിന്റെ മറുപടി.
ശ്രീലങ്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലെ വിജയത്തിനുശേഷമായിരുന്നു താമസിക്കുന്ന ഹോട്ടലിലെ സ്വിമ്മിംഗ് പൂളിന് സമീപം ഇരിക്കുന്ന സെല്‍ഫികള്‍ കോലിയും രാഹുലും പങ്കുവെച്ചത്. പനിമൂലം രാഹുല്‍ ആദ്യ ടെസ്റ്റില്‍ കളിച്ചിരുന്നില്ല.
