ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ചതുര്‍ദിന മത്സരത്തിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. ഫോമിലില്ലാതെ ബുദ്ധിമുട്ടുന്ന കെ.എല്‍. രാഹുലിന് ഒരവസരവും കൂടി നല്‍കിയാണ് ടീമിനെ പ്രഖ്യാപിച്ചത്. രണ്ട് ചതുര്‍ദിനങ്ങളില്‍ആദ്യ മത്സരത്തിനുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്.

മുംബൈ: ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ചതുര്‍ദിന മത്സരത്തിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. ഫോമിലില്ലാതെ ബുദ്ധിമുട്ടുന്ന കെ.എല്‍. രാഹുലിന് ഒരവസരവും കൂടി നല്‍കിയാണ് ടീമിനെ പ്രഖ്യാപിച്ചത്. രണ്ട് ചതുര്‍ദിനങ്ങളില്‍ ആദ്യ മത്സരത്തിനുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ഫെബ്രുവരി ഏഴിന് വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് മത്സരം. 14 അംഗ ടീമിനെ അങ്കിത് ബാവ്‌നെയാണ് നയിക്കുന്നത്. 

ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നടന്ന പരമ്പരകകളില്‍ മോശം ഫോമിലായിരുന്നു രാഹുല്‍. ഫോം വീണ്ടെടുക്കാന്‍ ഒരവസരം കൂടി നല്‍കിയിരിക്കുകയാണ് ബിസിസിഐ. ഷാര്‍ദുള്‍ ഠാകൂറിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രഞ്ജി ട്രോഫിയില്‍ കേരളത്തിനായി കളിച്ച ജലജ് സക്‌സേനയ്ക്കും ടീമില്‍ ഇടം നല്‍കി.

ടീം ഇങ്ങനെ: അങ്കിത് ബാവ്‌നെ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, എ.ആര്‍. ഈശ്വരന്‍, പ്രിയങ്ക് പഞ്ചല്‍, റിക്കി ബൂയി, സിദ്ധേശ് ലാഡ്, കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ജലജ് സക്‌സേന, ഷഹബാസ് നദീം, മായങ്ക് മര്‍കണ്ഡേ, നവ്ദീപ് സൈനി, ഷാര്‍ദുല്‍ ഠാകൂര്‍, ആവേഷ് ഖാന്‍, വരുണ്‍ ആരോണ്‍.