അംഗപരിമിതർക്കുള്ള രാജ്യാന്തര ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള ചിലവ് കണ്ടെത്താനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് കൊച്ചി ചെല്ലാനത്തെ റാഫേൽ ജോൺ. ഡിസംബർ ആദ്യവാരം ഇന്തോനേഷ്യയിൽ നടക്കുന്ന മത്സരത്തിൽ ഗോളിയാകണമെങ്കിൽ ഈ യുവാവിന് നല്ല മനസ്സുകളുടെ പിന്തുണയാണ് ആവശ്യം.
കൊച്ചി: അംഗപരിമിതർക്കുള്ള രാജ്യാന്തര ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള ചിലവ് കണ്ടെത്താനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് കൊച്ചി ചെല്ലാനത്തെ റാഫേൽ ജോൺ. ഡിസംബർ ആദ്യവാരം ഇന്തോനേഷ്യയിൽ നടക്കുന്ന മത്സരത്തിൽ ഗോളിയാകണമെങ്കിൽ ഈ യുവാവിന് നല്ല മനസ്സുകളുടെ പിന്തുണയാണ് ആവശ്യം.
അഞ്ചാം വയസ്സിൽ സംഭവിച്ച അപകടത്തിലാണ് റാഫേലിന് വലത് കൈ നഷ്ടമായത്. പക്ഷേ ചെല്ലാനം മൈതാനത്ത് കൂട്ടുകാരെല്ലാം ഫുട്ബോൾ കളിച്ച് തുടങ്ങിയപ്പോൾ റാഫേലും നോക്കിയിരുന്നില്ല. ജില്ലാ തലം വരെ സാധാരണ കുട്ടികൾക്കൊപ്പം മത്സരിച്ചു. പക്ഷേ അംഗപരിമിതി സംസ്ഥാനതലത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ തടസ്സമായി. അതിനിടയിലാണ് പാരാ ആംപ്യൂട്ട് ഫുട്ബോൾ ചാംമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പക്ഷേ ഇന്തോന്യേഷയിലെ ജക്കാർത്തയിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ 75,000 രൂപയാണ് ചിലവ്. ചെല്ലാനത്തെ മത്സ്യത്തൊഴിലാളി കുടുംബത്തിന് ഇത് കണ്ടെത്താനുള്ള മാർഗങ്ങളില്ല.
കൽപ്പണിയെടുത്തും,പെയിന്‍റിംഗ് ജോലികൾ ചെയ്തുമാണ് റാഫേൽ പരിശീലനത്തിനുള്ള പണം കണ്ടെത്തുന്നത്. രണ്ടാഴ്ചയ്ക്കകം പരിശീലനത്തിനായി ഇന്ത്യൻ ടീം കേരളത്തിലെത്തും. പക്ഷേ പണം കണ്ടെത്താത്തതിനാൽ മത്സരത്തിൽ പങ്കെടുക്കാനാകുമോയെന്ന് റാഫേലിന് ഒരു ഉറപ്പുമില്ല.
റാഫേലിന് സഹായമെത്തിക്കാന്‍....
