ഡര്‍ബണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ നായകന്‍ വിരാട് കോലിക്ക് പരിക്ക്. ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സിന്‍റെ ഏഴാം ഓവറിലായിരുന്നു കോലി ബൗണ്ടറി തടയാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റത്. ഓപ്പണര്‍ ഹാഷിം അംല അടിച്ച പന്തിന് പിന്നാലെ ഓടിയ കോലി മുട്ടുകുത്തി വീഴുകയായിരുന്നു.

ഇത്തിരി നേരം ഞൊണ്ടി നടന്ന ശേഷം പവലിയനിലേക്ക് പോയതോടെ ആരാധാകര്‍ ആശങ്കയിലായി എന്നാല്‍ പ്രാഥമിക ചികിത്സ തേടിയ ശേഷം കോലി തിരിച്ചുവന്നു. കോലിക്ക് നിസാരമായ പരിക്കാണെന്ന് മനസിലായതോടെയാണ് സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കും ആശ്വാസമായത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിാഫ്രിക്ക നിശ്ചിത ഓവറില്‍ എട്ടിന് 269 റണ്‍സ് നേടി.