കൊളംബോ: വിരാട് കോഹ്ലി മികച്ച നായകനോ... കണക്കുകള്‍ നിരത്തി നായകത്വം ചോദ്യം ചെയ്യുന്നവര്‍ക്ക് വിരാട് കോലിയുടെ മറുപടി. ശ്രീലങ്കയില്‍ രണ്ട് പരമ്പര വിജയങ്ങള്‍ നേടുന്ന ആദ്യ നായകനാണ് കോലി. കൊളംബോയില്‍ നടന്ന രണ്ടാം ടെസ്റ്റ് ഇന്നിംഗ്സിനും 53 റണ്‍സിനും വിജയിച്ചതോടെയാണിത്. 28 ടെസ്റ്റുകളില്‍ നിന്ന് 18 വിജയങ്ങളാണ് ക്യാപ്റ്റന്‍ കോലി നേടിയത്. മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് വിരാട് കോലിക്ക് കീഴില്‍ ടീം ഇന്ത്യ ടെസ്റ്റില്‍ പരാജയപ്പെട്ടത്.
ക്യാപ്റ്റനായ ശേഷം ടെസ്റ്റില്‍ 10 സെഞ്ചുറികളും 2518 റണ്‍സും വിരാട് കോലിക്ക് കണ്ടെത്തി. വിദേശ പിച്ചുകളില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ (6) നേടുന്ന നായകനാകാനാണ് പരമ്പരയില്‍ കോലി. ടെസ്ററില്‍ നായകനായ ശേഷം 60ലധികമാണ് കോലിയുടെ ബാറ്റിംഗ് ശരാശരി. ആദ്യ ടെസ്റ്റ് 304റണ്‍സിനു ജയിച്ച ഇന്ത്യ വിദേശത്തു നേടുന്ന ഏറ്റവും വലിയ വിജയമെന്ന റെക്കോര്‍ഡ് നേടിയിരുന്നു. ശ്രീലങ്കയില്‍ രണ്ട് പരമ്പര വിജയങ്ങള്‍ നേടുന്ന ആദ്യ നായകനെന്ന റെക്കോഡും കോലി നേടി
