വിദേശ പര്യടനങ്ങളില്‍ താരങ്ങളുടെ ഭാര്യമാരെ മുഴുവന്‍ സമയവും കൂടെക്കൂട്ടാനുള്ള അനുമതി നല്‍കണമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബിസിസിഐയോട് ആവശ്യപ്പെട്ടു. നിലവില്‍ രണ്ടാഴ്ച്ച മാത്രമാണ് വിദേശ പര്യടനങ്ങള്‍ക്കിടയില്‍ കൂടെ താമസിക്കാന്‍ ഭാര്യമാര്‍ക്ക് ബിസിസിഐ അനുവാദം നല്‍കുന്നത്.
ദില്ലി: വിദേശ പര്യടനങ്ങളില്‍ താരങ്ങളുടെ ഭാര്യമാരെ മുഴുവന്‍ സമയവും കൂടെക്കൂട്ടാനുള്ള അനുമതി നല്‍കണമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബിസിസിഐയോട് ആവശ്യപ്പെട്ടു. നിലവില്‍ രണ്ടാഴ്ച്ച മാത്രമാണ് വിദേശ പര്യടനങ്ങള്‍ക്കിടയില്‍ കൂടെ താമസിക്കാന്‍ ഭാര്യമാര്‍ക്ക് ബിസിസിഐ അനുവാദം നല്‍കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകാന്‍ വൈകും.
സുപ്രീം കോടതി നിയമിച്ച ഉന്നതാധികാര സമിതിയെ ബിസിസിഐ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ ഉന്നതാധികാര സമിതി നിയമം മാറ്റണം എന്ന് ഇന്ത്യന്‍ ടീം മാനേജര്‍ സുനില്‍ സുബ്രഹ്മണ്യത്തോട് ആവശ്യപ്പെട്ടുവെന്നും എന്നാല്‍ വിഷയത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകില്ലെന്നുമാണ് റിപ്പോര്‍ട്ട്.
ബിസിസിഐയുടെ പുതിയ ബോഡി നിലവില്‍ വന്ന ശേഷം മാത്രമേ വിഷയത്തില്‍ നടപടിയുണ്ടാകു എന്നാണ് സൂചന. കുടുംബാംഗങ്ങളെ ടീമുകള്‍ക്കൊപ്പം വിടുന്നതില്‍ പല രാജ്യങ്ങളും കര്‍ശന നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. 2007ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആഷസ് പരമ്പരയില്‍ 5-0ത്തിന് പരാജയപ്പെട്ട ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെതിരെ ബോര്‍ഡ് നടപടി എടുത്തിരുന്നു.
