മുംബൈ: ഇഎസ്‌പിഎന്‍ തെരഞ്ഞെടുത്ത് ലോകത്തെ ഏറ്റവും പ്രശസ്തരായ 100 കായിക താരങ്ങളില്‍ ഇന്ത്യയില്‍ നിന്നും മൂന്ന് പേര്‍. ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ടെന്നീസ് താരം സാനിയ മിര്‍സയുമാണ് 100 പേരുടെ പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ കായിക താരങ്ങള്‍.

പട്ടികയില്‍ കോഹ്‌ലി എട്ടാം സ്ഥാനത്തും ധോണി 13-ാം സ്ഥാനത്തുമാണ് ഉളളത്. സാനിയ മിര്‍സയാണ് 41-ാം സ്ഥാനത്താണ് ഉളളത്. ക്രിക്കറ്റ് ലോകത്ത് നിന്നും പട്ടികയില്‍ ഇടം പിടിച്ചതും ധോണിയും കോഹ്‌ലിയും മാത്രമാണ്.

പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഏറ്റവും പ്രശസ്തരായവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. അമേരിക്കയുടെ ബാസ്‌ക്കറ്റ് ബോള്‍ താരമായ ലിബ്രോണ്‍ ജെയിംസിനെയും ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെയും മറികടന്നാണ് റൊണാള്‍ഡോ ഒന്നാമനായത്. ബ്രസീല്‍ താരം നെയ്മര്‍ നാലാം സ്ഥാനത്തും ടെന്നീസ് താരം റോജര്‍ ഫെഡറര്‍ അഞ്ചാം സ്ഥാനത്തുമാണ്.