കൊളംബോ: ലോക സൗഹൃദദിനത്തില്‍ ക്രിക്കറ്റ് താരം വിരാട് കോലിയെ കാണാനെത്തിയ സുഹൃത്തിനെ കാണാം. ഏഴടി ഒരിഞ്ച് ഉയരക്കാരനായ ഡബ്യൂ ഡബ്യൂ ഇ സൂപ്പര്‍ താരം ഗ്രേറ്റ് കാലിയാണ് വിരാടിനെ കാണാനെത്തിയത്. വിരാട് കോലി ട്വിറ്ററിലൂടെയാണ് ഗ്രേറ്റ് കാലിക്കൊപ്പം നില്ക്കുന്ന ചിത്രം പുറത്തുവിട്ടത്. കൊളംബോ ടെസ്റ്റിനു ശേഷമാണ് വിരാട് കോലി ഇടിക്കുട്ടിലെ ഇന്ത്യന്‍ വിസ്മയത്തെ കണ്ടത്.
പഞ്ചാബ് സ്വദേശിയായ ഗ്രേറ്റ് കാലി പ്രഫഷണല്‍ ഗുസ്തിയിലെത്തും മുമ്പ് പഞ്ചാബ് പോലീസിലെ ഉദ്യോഗസ്ഥനായിരുന്നു. ജെയ്ന്‍റ് സിങ് എന്നറിയപ്പെട്ടിരുന്ന ഗ്രേറ്റ് കാലിയുടെ യഥാര്‍ത്ഥ പേര് റാണ എന്നാണ്. വിനോദ ഗുസ്തി ലീഗായ ഡബ്യൂഡബ്യൂഇ മല്‍സരിച്ച ആദ്യ ഇന്ത്യക്കാരനാണ് ഗ്രേറ്റ് കാലി.
