റൺവേട്ടയിൽ സച്ചിന്‍റെ റെക്കോർഡുകൾ കോലി മറികടക്കുന്നുണ്ട്. സച്ചിൻ നേടിയ പല റെക്കോർഡുകളും കോലിയ്ക്ക് മുന്നിൽ മാറുകയാണ്. ഇപ്പോഴിതാ, ട്വിറ്ററിലെ ജനപ്രീതിയിലും ഇന്ത്യൻ നായകൻ വിരാട് കോലി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെ പിന്നിലാക്കിയിരിക്കുന്നു. 2017ലെ ട്വിറ്റർ ഫോളോവേഴ്സിൻറെ വളർച്ചാ കണക്കിലാണ് കോലി മുന്നിലെത്തിയത്.  ഈ വർഷം സച്ചിന്റെ ഫോളോവേഴ്സിന്റെ എണ്ണത്തിലുള്ള വളർച്ച 56 ശതമാനമാണെങ്കിൽ, കോലിയുടേത് 61 ശതമാനമാണ്. എന്നാൽ ആകെ ഫോളോവേസിന്‍റെ എണ്ണത്തിൽ കോലിയേക്കാൾ മുന്നിൽ സച്ചിനാണ്. 21.8 മില്യൺ ഫോളോവേഴ്സുള്ള സച്ചിൻ എട്ടാം സ്ഥാനത്തും 20.8 മില്യൺ ഫോളോവേഴ്സുള്ള കോലി പത്താം സ്ഥാനത്തുമാണ്. ഇപ്പോഴത്തെ വളർച്ച തുടരുകയാണെങ്കിൽ അധികംവൈകാതെ കോലി, സച്ചിനെ മറികടക്കും. ട്വിറ്റർ ഫോളോവേഴ്സിന്റെ എണ്ണത്തിൽ ഒന്നാമത് പ്രധാനമന്ത്രി നരേന്ദ്രമോദി ആണെങ്കിലും, വളർച്ചയുടെ കണക്കിൽ മോദി പിന്നിലാണ്. ഈ വർഷം 52 ശതമാനമാണ് മോദിയുടെ വളർച്ച. 

ട്വിറ്റർ ഫോളോവേഴ്സ് കൂടുതലുള്ള ഇന്ത്യക്കാർ(ഡിസംബർ അഞ്ച് വരെയുള്ള കണക്ക് പ്രകാരം)

1. നരേന്ദ്രമോദി – 37.5 Mn

2. അമിതാഭ് ബച്ചൻ – 31.6 Mn

3. ഷാരൂഖ്ഖാൻ – 31 Mn

4. സൽമാൻഖാൻ – 28.6 Mn

5. അക്ഷയ് കുമാർ – 22.9 Mn

6. ആമിർഖാൻ – 22.4 Mn

7. ദീപിക പദുകോൺ – 22.1 Mn

8. സച്ചിൻ ടെൻഡുൽക്കർ – 21.8 Mn

9. ഹൃഥ്വിക് റോഷൻ – 20.9 Mn

10. വിരാട് കോടി – 20.8 Mn

(ഫോളോവേഴ്സിന്റെ എണ്ണം മില്യനിൽ)