മൊഹാലി: സ്റ്റോക്സിനോട് പകരം വീട്ടി കൊഹ്‌ലി. ഡിആര്‍എസിലൂടെ സ്റ്റോക്സിനെ പുറത്താക്കിയ കൊഹ്‌ലി വിക്കറ്റ് നേട്ടം രസകരമായി ആഘോഷിച്ചു. കഴിഞ്ഞ ദിവസം കൊഹ്‌ലിയുടെ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇന്ത്യന്‍ നായകനോട് മിണ്ടാതെ പവലിയനിലേക്ക് മടങ്ങാന്‍ സ്റ്റോക്സ് ആവശ്യപ്പെട്ടിരുന്നു.

അതേ നാണയത്തില്‍ ഇന്ന് കൊഹ്‌ലി തിരിച്ചടിച്ചു. സ്റ്റോക്സ് ആഘോഷിച്ച രീതിയിൽ തന്നെ ഇംഗ്ലീഷ് താരത്തെ പവലിയനിലേക്ക് അയച്ചാണ് കോഹ്‌ലി  പകരം വീട്ടിയത്.അഞ്ച് റണ്‍സാണ് സ്റ്റോക്സ് നേടിയത്.