ഹൈദരാബാദ്: ക്രിക്കറ്റിലെ എല്ലാ ബാറ്റിംഗ് റെക്കോര്‍ഡുകളും വിരാട് കോലി തകര്‍ക്കുമെന്ന് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍. ബൗളര്‍മാരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന കോലി ഇതിഹാസ താരങ്ങളുടെ പട്ടികയിലേക്ക് നീങ്ങുകയാണെന്നും ഗാവസ്‌കര്‍ പറഞ്ഞു. ബംഗ്ലാദേശിനെതിരെ ഇരട്ടസെഞ്ച്വറി നേടിയ കോലി, തുര്‍ച്ചയായ നാല് പരമ്പരകളില്‍ ഇരട്ടസെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. ഇതോടൊപ്പം, ഹോം സീസണില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സെടുക്കുന്ന താരമെന്ന റെക്കോര്‍ഡും കോലി സ്വന്തമാക്കി.