കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്‍സിന് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ ജയം. ഡല്‍ഹി ഉയര്‍ത്തിയ 99 റണ്‍സിന്റെ വിജയലക്ഷ്യം കൊല്‍ക്കത്ത 35 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു.

കൊല്‍ക്കത്തയ്‍ക്കു വേണ്ടി റോബിന്‍ ഉത്തപ്പ 35ഉം ഗൗതം ഗംഭീര്‍ പുറത്താകാതെ 38ഉം റണ്‍സ് എടുത്തു. മനീഷ് പാണ്ഡെ പുറത്താകാതെ 15 റണ്‍സ് എടുത്തു.

ടോസ് നഷ്‍ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‍ത ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് 17.4 ഓവറില്‍ 98 റണ്‍‌സിനു പുറത്തായി. ക്വിന്റണ്‍ ഡീകോക്ക് 17ഉം സഞ്ജു വി സാംസണ്‍ 15ഉം റണ്‍സ് എടുത്തു.