വെള്ളിയാഴ്ച നടക്കുന്ന രണ്ടാം എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് കൊല്‍ക്കത്തയുടെ എതിരാളികള്‍. 

കൊല്‍ക്കത്ത: രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ രണ്ടാം എലിമിനേറ്ററിന് യോഗ്യത നേടി. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആദ്യ എലിമിനേറ്ററില്‍ രാജസ്ഥാനെ 25 റണ്‍സിന് തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത യോഗ്യത ഉറപ്പാക്കിയത്. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് കൊല്‍ക്കത്തയുടെ എതിരാളികള്‍. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 169 റണ്‍സ് നേടി. മറുപടി ബാറ്റിങ് ആരംഭിച്ച രാജസ്ഥാന് നാല് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. അര്‍ധ സെഞ്ചുറി നേടിയ സഞ്ജു സാംസണ്‍ (38 പന്തില്‍ 50), 46 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെ എന്നിവര്‍ക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞത്. രാഹുല്‍ ത്രിപദി (20), സ്റ്റുവര്‍ട്ട് ബിന്നി (0) എന്നിവര്‍ നിരാശപ്പെുത്തി. ഹെന്റിക് ക്ലാസന്‍ (19 പന്തില്‍ 22) , കെ. ഗൗതം (5) പുറത്താവാതെ നിന്നു. കൊല്‍ക്കത്തയ്ക്ക് വേണ്ടി പിയൂഷ് ചൗള രണ്ട് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത് ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചില്‍ കൊല്‍ക്കത്തയുടെ തുടക്കം ഒട്ടും മികച്ചതല്ലായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ സുനില്‍ നരെയ്ന്‍ നാലു റണ്‍സുമായി മടങ്ങി. കെ. ഗൗതമിനായിരുന്നു വിക്കറ്റ്. മൂന്നാം ഓവറിന്റെ ആദ്യ പന്തില്‍ റോബിന്‍ ഉത്തപ്പ (ഏഴ് പന്തിന്‍ മൂന്ന്)യേയും മടക്കി അയച്ച് ഗൗതം കൊല്‍ക്കത്തയ്ക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു. എട്ടാം ഓവറില്‍ ക്രിസ് ലിന്നും (22 പന്തില്‍ 18) മടങ്ങി. ശ്രേയസ് ഗോപാലിനായിരന്നു വിക്കറ്റ്. മൂന്ന് റണ്‍സ് മാത്രമെടുത്ത നിതീഷ് റാണയെ ജോഫ്ര ആര്‍ച്ചറും മടക്കിയതോടെ കൊല്‍ക്കത്ത 51ന് നാല് എന്ന നിലയിലായി. 

പിന്നീട് ഒത്തുച്ചേര്‍ന്ന് ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തികും (38 പന്തില്‍ 52) ശുഭ്മാന്‍ ഗില്ലും (17 പന്തില്‍ 28) കൊല്‍ക്കത്തയെ മുന്നോട്ട് നയിച്ചു. ഇരുവരും ആറാം കൂട്ടിച്ചേര്‍ത്തത് 55 റണ്‍സാണ്. അധികം വൈകാതെ ഗില്ലിനെ ആര്‍ച്ചര്‍ പുറത്താക്കി. പിന്നാലെ കാര്‍ത്തികിനെ ബെന്‍ ലോഫിനും മടക്കി അയച്ചു. സീലറെ ലോഫിന് മടക്കി അയച്ചു. 

അവസാന ഓവറുകളില്‍ ആ്രേന്ദ റസ്സലിന്റെ (25 പന്തില്‍ 49) തകര്‍പ്പന്‍ പ്രകടനം കൂടിയായപ്പോള്‍ കൊല്‍ക്കത്തയുടെ സ്‌കോര്‍ 165 കടന്നു. പിയൂഷ് ചാവ്‌ല റണ്‍സൊന്നുമെടുക്കാതെ പുറത്താവാതെ നിന്നു. രാജസ്ഥാന് വേണ്ടി കെ. ഗൗതം, ആര്‍ച്ചര്‍, ലോഫിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വിക്കറ്റ് നേടി. ശ്രേയാസ് ഗോപാല്‍ ഒരു വിക്കറ്റെടുത്തു.