കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ വൈകിട്ട് ഏഴിനാണ് മത്സരം.
കൊല്ക്കത്ത: ഇന്ത്യന് പ്രീമിയര് ലീഗില് രണ്ടാം ക്വാളിഫയറില് സണ്റൈസേഴ്സ് ഹൈദരാബാദിനെതിരേ ടോസ് നേടിയ കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് ബോളിങ് തെരഞ്ഞെടുത്തു. കൊല്ക്കത്ത ഈഡന് ഗാര്ഡനില് വൈകിട്ട് ഏഴിനാണ് മത്സരം. ഇന്ന് വിജയിക്കുന്നവര് ചെന്നൈ സൂപ്പര് കിങ്സുമായുള്ള ഫൈനലിന് യോഗ്യത നേടും.
ഒരു മാറ്റവുമായിട്ടാണ് ആതിഥേയരായ കൊല്ക്കത്ത ഇറങ്ങുന്നത്. ഇന്ത്യയുടെ അണ്ടര് 19 താരം ശിവം മാവി ടീമിലേക്ക് തിരിച്ചെത്തി. രാജസ്ഥാനെതിരേ ആദ്യ എലിമിനേറ്ററില് മോശം ഫോമിലായിരുന്ന ജാവോന് സീലേഴ്സിനെ പുറത്തിരുത്തി.
ഹൈദരാബാദ് ടീമില് മൂന്ന് മാറ്റങ്ങള് വരുത്തി. ദീപക് ഹൂഡ, വൃദ്ധിമാന് സാഹ, കെ. ഖലീല് അഹമ്മദ് എന്നിവരെ ടീമില് ഉള്പ്പെടുത്തി. മനീഷ് പാണ്ഡെ, സന്ദീപ് ശര്മ, ശ്രീവല്സ് ഗോസ്വമി എന്നിവര് പുറത്തിരിക്കും. രാജസ്ഥാനെ തോല്പ്പിച്ചാണ് കൊല്ക്കത്ത രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയത്. ആദ്യ ക്വാളിഫയറില് ഹൈദരാബാദ് ചെന്നൈ സൂപ്പര് കിങ്സിനോട് പരാജയപ്പെടുകയായിരുന്നു.
