മുംബൈ: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കൊല്ലം പരവൂരില്‍ നൂറിലേറെ പേരുടെ മരണത്തിനും 300 ലേറെ പേര്‍ക്ക് പരിക്കിനും കാരണമായ വെടിക്കെട്ട് അപകടം ഞെട്ടിച്ചെന്ന് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

ദുരന്തത്തിന് ഇരയായവര്‍ക്കൊപ്പം തന്റെ പ്രാര്‍ഥനകളുണ്ടെന്നും ഈയൊരു മഹാദുരന്തത്തെ നേരിടാനുള്ള ശക്തി ദൈവം നല്‍കട്ടെയെന്നും സച്ചിന്‍ പറഞ്ഞു. പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ 105 പേര്‍ മരിക്കുകയും 350ല്‍ ഏറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.