ആ അണ്ടര്‍ 17 ടീമില്‍ നിന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ സീനിയര്‍ ടീമില്‍ എത്തുന്ന ആദ്യ താരമായി കോമല്‍ തട്ടാല്‍. ജോര്‍ദാനെതിരായ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിലാണ് കോമള്‍ തട്ടാല്‍ ടീമിലെത്തിയ്.

മുംബൈ: ആ അണ്ടര്‍ 17 ടീമില്‍ നിന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ സീനിയര്‍ ടീമില്‍ എത്തുന്ന ആദ്യ താരമായി കോമല്‍ തട്ടാല്‍. ജോര്‍ദാനെതിരായ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിലാണ് കോമള്‍ തട്ടാല്‍ ടീമിലെത്തിയ്. പരിക്കേറ്റ് പുറത്തായ സുനില്‍ ഛേത്രിക്ക് പകരക്കാരനായാണ് കോമലിന് കോണ്‍സ്റ്റന്റൈന്‍ ടീമില്‍ എടുത്തത്.

18കാരനായ കോമല്‍ കഴിഞ്ഞ വര്‍ഷം നടന്ന അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിച്ചിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെയ്ക്കായി കളിക്കുന്ന തട്ടാല്‍ ഇതുവരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒരു ഗോളും താരം സ്വന്തമാക്കി. 

നവംബര്‍ 17നാണ് ജോര്‍ദാനുമായുള്ള ഇന്ത്യയുടെ മത്സരം. എ ടി കെ സ്റ്റീവ് കോപ്പല്‍ താരത്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയതാണ് താരത്തെ തേടി ഈ അവസരം വരാനുള്ള കാരണം. ഈ സീസണില്‍ 340 മിനുട്ടുകളോളം കോമല്‍ തട്ടാല്‍ ഐഎസ്എല്ലിനായി കളിച്ചു.