ഐപിഎല്‍ ഫൈനലിന്റെ ആകര്‍ഷണം ഈ ബോളിവുഡ് സുന്ദരി

മുംബൈ: ഐപിഎല്‍ മത്സരങ്ങളുടെ അവസാന ദിവസമായ ഇന്ന് സമാപന പരിപാടികളില്‍ വേദിയെ ഇളക്കി മറിക്കാന്‍ ബോളിവുഡ് താരങ്ങളും. വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ താരമാകുന്നത് ക്രിതി സനന്‍. ഗ്ലാമറസ് ടൂര്‍ണമെന്റിന്റെ ഭാഗമായി ക്രിതി ഇന്ന് മുംബൈ സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് ആവേശം പകരും.

ടൈഗര്‍ ഷെറോഫിന്റെ നായികയായി ഹീറോപന്തിയിലൂടെയാണ് ഈ ബോളിവുഡ് സുന്ദരി അരങ്ങേറ്റം കുറിച്ചത്. ഷാരുഖ് ഖാനൊപ്പമുള്ള ചിത്രത്തില്‍ അഭിനയിക്കാനിരിക്കുകയാണ് ക്രിതി. 

പാനിപത്ത് ചരിത്രവുമായി ബന്ധപ്പെട്ട അഷുതോഷ് ഖൗരിക്കര്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ക്രിതിയുടെ അടുത്ത പ്രൊജക്ട്. അര്‍ജുന്‍ കപൂര്‍, സഞ്ജയ് ദത്ത് എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. 2016ലെ ഐപിഎല്‍ ഉദ്ഘാടന വേദിയിലും ക്രിതി ചുവടുവച്ചിട്ടുണ്ട്.