റഷ്യന്‍ ലോകകപ്പിലെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ ഫ്രഞ്ച് ലീഗിലും അത്ഭുതപ്രകടനങ്ങള്‍ തുടരുന്നു. ഫ്രഞ്ച് ലീഗില്‍ ഞായറാഴ്ച നടന്ന പാരീസ് സെന്റ് ജെര്‍മന്‍(പിഎസ്ജി)-ലിയോണ്‍ മത്സരത്തില്‍ പിഎസ്ജിക്കായി 13 മിനിറ്റിനിടെ നാലു ഗോള്‍ അടിച്ചാണ് എംബാപ്പെ വീണ്ടും താരമായത്.

പാരീസ്: റഷ്യന്‍ ലോകകപ്പിലെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ ഫ്രഞ്ച് ലീഗിലും അത്ഭുതപ്രകടനങ്ങള്‍ തുടരുന്നു. ഫ്രഞ്ച് ലീഗില്‍ ഞായറാഴ്ച നടന്ന പാരീസ് സെന്റ് ജെര്‍മന്‍(പിഎസ്ജി)-ലിയോണ്‍ മത്സരത്തില്‍ പിഎസ്ജിക്കായി 13 മിനിറ്റിനിടെ നാലു ഗോള്‍ അടിച്ചാണ് എംബാപ്പെ വീണ്ടും താരമായത്.

മത്സരം പിഎസ്ജി 5-0ന് ജയിച്ചു. സീസണില്‍ പിഎസ്ജിയുടെ തുടര്‍ച്ചയായ ഒമ്പതാം ജയമാണിത്. രണ്ടാം പകുതിയിലായിരുന്നു എംബാപ്പെയുടെ ഗോളുകളെല്ലാം. ആദ്യ പകുതിയില്‍ മൂന്ന് സുവര്‍ണാവസരങ്ങള്‍ നഷ്ടമാക്കിയശേഷമാണ് എംബാപ്പെ രണ്ടാം പകുതിയില്‍ നാല് ഗോളുകള്‍ അടിച്ചുകൂട്ടിയത്. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറെ കാഴ്ചക്കാരനാക്കിയാണ് ലിയോണിനെതിരായ മത്സരത്തില്‍ എംബാപ്പെ ഗോള്‍വര്‍ഷം നടത്തിയത്.

Scroll to load tweet…

ലീഗില്‍ ഇതുവരെ അഞ്ച് കളികളില്‍ എട്ടു ഗോളുകളാണ് എംബാപ്പെയുടെ സമ്പാദ്യം. റഷ്യന്‍ ലോകകപ്പില്‍ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം നേടിയത് 19കാരനായ എംബാപ്പെയായിരുന്നു.

Scroll to load tweet…