മെസിയുടെ ഹാട്രിക് മികവില്‍ ലാവന്റിനെ ബാര്‍സലോണ എതിരില്ലാത്ത അഞ്ചുഗോളിന് പരാജയപ്പെടുത്തി. 43, 47, 60 മിനുറ്റുകളിലായിരുന്നു മെസിയുടെ ഗോളുകള്‍...

വലന്‍സിയ: ലാ ലിഗയില്‍ മെസി മായാജാലം. മെസിയുടെ ഹാട്രിക് മികവില്‍ ലാവന്റിനെ ബാര്‍സലോണ എതിരില്ലാത്ത അഞ്ചുഗോളിന് പരാജയപ്പെടുത്തി. 43, 47, 60 മിനുറ്റുകളിലായിരുന്നു മെസിയുടെ ഗോളുകള്‍. 

ഇതോടെ മെസിക്ക് ലീഗില്‍ 13 ഗോളുകളായി. ഇന്നത്തെ ജയത്തോടെ ബാഴ്സ ലീഗില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു. 16 മത്സരങ്ങളില്‍ 34 പോയിന്റാണ് ബാഴ്സയ്ക്കുള്ളത്. ഇത്രതന്നെ മത്സരങ്ങളില്‍ 31 പോയിന്‍റുള്ള സെവിയ്യയാണ് രണ്ടാം സ്ഥാനത്ത്.