Asianet News MalayalamAsianet News Malayalam

മെസിക്കരുത്ത് തുണ; സ്‌പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് ജയം

വയ്യാഡോളിഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് ബാഴ്സലോണ തോൽപ്പിച്ചു. നാൽപ്പത്തിമൂന്നാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ലിയോണൽ മെസിയാണ് ഗോൾ നേടിയത്.

la liga 2018 19 barcelona vs valladolid match report
Author
Camp Nou, First Published Feb 17, 2019, 8:18 AM IST

ബാഴ്‌സലോണ: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണ ഏകപക്ഷീയമായ ഒരു ഗോളിന് വയ്യാഡോളിഡിനെ തോൽപ്പിച്ചു. നാൽപ്പത്തിമൂന്നാം മിനിറ്റിൽ പെനാൽറ്റിയിലൂടെ നായകൻ ലിയോണൽ മെസിയാണ് ഗോൾ നേടിയത്. ലീഗിൽ 24 മത്സരങ്ങളിൽ നിന്ന് 54 പോയിന്‍റ് ഉള്ള ബാഴ്സയാണ് ഒന്നാമത്. വയ്യാഡോളിഡ് 15-ാം സ്ഥാനത്താണ്.

മറ്റൊരു മത്സരത്തിൽ അത്‍ലറ്റിക്കോ മാഡ്രിഡ് ഏകപക്ഷീയമായ ഒരു ഗോളിന് റയോ വയെക്കാനോയെ തോൽപിച്ചു. എഴുപത്തിനാലാം മിനിറ്റിൽ അന്‍റോയ്ൻ ഗ്രീസ്മാനാണ് നിർണായക ഗോൾ നേടിയത്. 47 പോയിന്‍റുമായി ലീഗിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ് അത്‍ലറ്റിക്കോ മാഡ്രിഡ്. 20 പോയിന്‍റുമായി തരംതാഴ്ത്തൽ ഭീഷണിയിലാണ് റയോ.

Follow Us:
Download App:
  • android
  • ios