ബാഴ്‌സയ്ക്ക് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയമില്ല. അത്‌ലറ്റിക് ബില്‍ബാവോയ്ക്കെതിരെ സമനില മാത്രം. ഗോളിന് വഴിയൊരുക്കി മെസി. . മാ‍ഡ്രിഡ് ഡർബിയിൽ റയലും അത്‍ലറ്റിക്കോയും ഗോൾരഹിത സമനിലയിൽ

ബാഴ്‌സലോണ: സ്പാനിഷ് ലീഗിൽ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയമില്ലാതെ ബാഴ്സലോണ. അത്‌ലറ്റിക് ബില്‍ബാവോയ്ക്കെതിരെ ബാഴ്സ സമനില വഴങ്ങി. ഇരുടീമും ഒരു ഗോള്‍ വീതം നേടി. 84-ാം മിനിറ്റില്‍ മുനിര്‍ എൽ ഹദ്ദാദി നേടിയ ഗോളിലാണ് ബാഴ്സ രക്ഷപ്പെട്ടത്. 

മെസിയാണ് ഗോളിന് വഴിയൊരുക്കിയത്. നേരത്തേ ഓസ്കര്‍ മാര്‍ക്കോസിന്‍റെ ഗോളില്‍ ആദ്യപകുതിയിൽ ബില്‍ബാവോ മുന്നിലെത്തിയിരുന്നു. മെസിയെ ബെഞ്ചിലിരുത്തിയാണ് ബാഴ്സ കളി തുടങ്ങിയത്.

ബാഴ്സയ്ക്കൊപ്പം റയൽ മാഡ്രിഡും സമനിലയിൽ കുടുങ്ങി. മാ‍ഡ്രിഡ് ഡർബിയിൽ റയലും അത്‍ലറ്റിക്കോയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
ബാഴ്സയ്ക്കൊപ്പം റയലിന്‍റെയും തുടർച്ചയായ രണ്ടാം സമനിലയാണിത്. പതിനാല് പോയിന്‍റുമായി റയലും ബാഴ്സയും ഒപ്പത്തിനൊപ്പമാണെങ്കിലും ഗോൾ ശരാശരിയിൽ ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.