മൂന്ന് മിനിറ്റിനിടെ ലൂയിസ് സുവാരസും ഉസ്മാൻ ഡെംബലേയും നേടിയ ഗോളാണ് ബാഴ്സയെ രക്ഷിച്ചത്. 63, 63 മിനിറ്റുകളിലായിരുന്നു ബാഴ്സയുടെ ഗോളുകൾ. ഗോളി മാർക് ടെർ സ്റ്റെജന്‍റെ മികച്ച സേവുകളും ബാഴ്സയുടെ ജയത്തിൽ നിർണായകമായി. 12 പോയിന്‍റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്സലോണ

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളിൽ അത്‍ലറ്റിക് ബിൽബാവോ റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ചു. കളി തുടങ്ങി 32ആം മിനുറ്റിൽ തന്നെ മുനിയയിലൂടെ ബിൽബാവോ മുന്നിലെത്തുകയായിരുന്നു. അറുപത്തിമൂന്നാം മിനുറ്റിൽ ഇസ്കോ നേടിയ ഗോളാണ് റയലിന് സമനില നൽകിയത്.

അതേ സമയം ബാഴ്സലോണ തുടർച്ചയായ നാലാം ജയം സ്വന്തമാക്കി. ബാഴ്സ ഒന്നിനെതിരെ രണ്ട് ഗോളിന് റയൽ സോസിഡാഡിനെ തോൽപിച്ചു. ആർട്ടിസിന്‍റെ പന്ത്രണ്ടാം മിനിറ്റിലെ ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ബാഴ്സയുടെ ജയം.

മൂന്ന് മിനിറ്റിനിടെ ലൂയിസ് സുവാരസും ഉസ്മാൻ ഡെംബലേയും നേടിയ ഗോളാണ് ബാഴ്സയെ രക്ഷിച്ചത്. 63, 63 മിനിറ്റുകളിലായിരുന്നു ബാഴ്സയുടെ ഗോളുകൾ. ഗോളി മാർക് ടെർ സ്റ്റെജന്‍റെ മികച്ച സേവുകളും ബാഴ്സയുടെ ജയത്തിൽ നിർണായകമായി. 12 പോയിന്‍റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്സലോണ.