ലാലിഗ വേൾഡ് പ്രീ സീസൺ ഫുട്ബോളിൽ നാളെ തീപാറും പോരാട്ടം
എന്നാൽ ലാലിഗയിലെ വമ്പൻമാരായ ജിറോണ എഫ്.സിയുമായുള്ള മത്സരം മെൽബൺ താരങ്ങൾക്ക് അത്ര എളുപ്പമാകില്ല. അതുകൊണ്ട് മത്സരം തീപാറുമെന്ന് ഉറപ്പാണ്. ഒരാഴ്ച മുൻപ് കൊച്ചിയിലെത്തി കാലാവസ്ഥയുമായി പൊരുത്തപ്പെടാനായത് മെൽബൺ താരങ്ങൾക്ക് ആശ്വാസമാണ്. എന്നാല്‍ ഇന്ന് പുലർച്ചെയാണ് ജിറോണ താരങ്ങൾ കൊച്ചിയിലെത്തിയത്.
വിമാനത്താവളത്തിൽ താരങ്ങളെ സംഘാടകർ സ്വീകരിച്ചു. പകൽ ഹോട്ടലിൽ വിശ്രമിക്കുന്ന ടീമംഗങ്ങൾ വൈകിട്ട് പരിശീലനത്തിന് ഇറങ്ങും. വിദേശ ടീമുകൾ തമ്മിലുള്ള പോരാട്ടം കാണാനുള്ള ആവേശത്തിലാണ് കൊച്ചിയിലെ ഫുട്ബോൾ ആരാധകര്‍. ശനിയാഴ്ചയാണ് ജിറോണയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരം. ഈ മത്സരത്തോടെ ലാലിഗ വേൾഡിൻറെ കൊച്ചിയിലെ മത്സരങ്ങൾ സമാപിക്കും.
