റയൽ മാഡ്രിഡിനെ അട്ടിമറിച്ച ഖ്യാതിയുണ്ട് ജിറോണയ്ക്ക്

ലാ ലിഗയിൽ റയൽ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് അട്ടിമറിച്ച അനുഭവ സമ്പത്തുള്ള ജിറോണ കൊച്ചിയിൽ മത്സരിക്കുന്ന ടീമുകളിൽ എറ്റവും ശക്തരാണ്. കഴിഞ്ഞ സീസണിലാണ് ജിറോണ എഫ്സി ലാ ലിഗയിൽ എത്തിയത്. സിദാൻ പരിശീലിപ്പിച്ച റയലിനെ തകർത്തപ്പോൾ അന്ന് ടീമിലുണ്ടായിരുന്ന ആറ് പേർ കൊച്ചിയിലും മത്സരത്തിനെത്തിയിട്ടുണ്ട്. 

അതുകൊണ്ട് തന്നെ പ്രീ സീസൺ മത്സരം വിലകുറച്ച് കാണുന്നില്ലെന്ന സന്ദേശമാണ് ടീം നൽകുന്നത്. മുൻ ബാർസിലോണ താരം മാർക്ക് മുനിയേസ, കൊളംബിയൻ താരം ബെർണാഡോ എസിനോസ അടക്കമുള്ള അടക്കമുള്ളവരാണ് സംഘത്തിലുള്ള പ്രധാനികൾ. മെൽബണുമായുള്ള മത്സരം വിജയിക്കുന്നതിനൊപ്പം ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരത്തിനും കാത്തിരിക്കുകയാണെന്ന് മാർക്ക് മുനിയേസ പറഞ്ഞു.