Asianet News MalayalamAsianet News Malayalam

ഫിഫ റാങ്കിംഗ്: ഫ്രാന്‍സ് തലപ്പത്ത്; നിരാശപ്പെടുത്തി അര്‍ജന്‍റീന

ലോകകപ്പിന് ശേഷമുള്ള പുതിയ റാങ്കിംഗില്‍ നേട്ടമുണ്ടാക്കി ഫ്രാന്‍സ്. ഫ്രഞ്ച്പട ഒന്നാമതെത്തിയപ്പോള്‍ ജര്‍മനി, അര്‍ജന്‍റീന ടീമുകള്‍ക്ക് നിരാശ.

latest fifa ranking france on top0-1
Author
Zürich, First Published Aug 16, 2018, 4:00 PM IST

സൂറിച്ച്: റഷ്യന്‍ ലോകകപ്പുയര്‍ത്തിയ ഫ്രാന്‍സ് ഫിഫ റാങ്കിംഗിന്‍റെ തലപ്പത്ത്. ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഫ്രാന്‍സ് ഒന്നാമതെത്തിയപ്പോള്‍ ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യ 16 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നാലാമതായി. ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയം രണ്ടാമതും ക്വാര്‍ട്ടറില്‍ പുറത്തായ ബ്രസീല്‍ മൂന്നാമതുമാണ്. 

ഉറുഗ്വെ, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്‌പെയിന്‍, ഡെന്‍മാര്‍ക്ക് എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റ് ടീമുകള്‍. എന്നാല്‍ മുന്‍ ലോക ജേതാക്കളായ അര്‍ജന്‍റീന ആറ് സ്ഥാനങ്ങള്‍ താഴേക്കിറങ്ങി 11-ാമതായി. ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായ ജര്‍മനി 14 സ്ഥാനങ്ങള്‍ താഴേക്കിറങ്ങി 15-ാമതാണ്. 20 സ്ഥാനങ്ങള്‍ നഷ്ടമായ ഈജിപ്താണ് റാങ്കിംഗില്‍ കൂടുതല്‍ തിരിച്ചടി നേരിട്ട ടീം. 

ചിലി(12), പോളണ്ട്(18) എന്നിവയാണ് റാങ്കിംഗില്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായ മറ്റ് ടീമുകള്‍. ലോകകപ്പില്‍ മികവ് കാട്ടിയ ആതിഥേയരായ റഷ്യ ഇരുപത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 49-ാം റാങ്കിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ ഫിഫ അംഗീകാരം നല്‍കിയ പുതിയ റാങ്കിംഗ് സംവിധാനമുപയോഗിച്ചുള്ള ആദ്യ പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios