ദുബായ്: ഓസ്ട്രേലിയയ്ക്കെതിരായ നാലാം ഏകദിനത്തില്‍ തോറ്റ ഇന്ത്യയ്ക്ക് ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നഷ്ടമായി. ബംഗലൂരു ഏകദിനത്തില്‍ 21 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 50 ഓവര്‍ ഫോര്‍മാറ്റില്‍ തുടര്‍ച്ചയായ 9 മത്സരങ്ങളില്‍ വിജയിച്ച ശേഷമായിരുന്നു ഇന്ത്യയുടെ പരാജയം.

റേറ്റിംഗില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും 119 ആണെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് 5957 പോയന്‍റും, ഇന്ത്യയ്ക്ക് 5828 പോയന്‍റുമാണ് ഉള്ളത്. ഇന്‍റോര്‍ ഏകദിന വിജയത്തോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയത്. ടെസ്റ്റ് റാങ്കിങ്ങില്‍ ഇപ്പോഴും ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്.