ഹിമാചല്‍ പ്രദേശിനെതിരായ നിര്‍ണായക രഞ്ജി ട്രോഫിയില്‍ കേരളം ലീഡ് വഴങ്ങി. ഹിമാചല്‍ ഉയര്‍ത്തിയ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 297ന് എതിരെ കേരളം 286ന് പുറത്താവുകയായിരുന്നു. പിന്നാലെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഹിമാചല്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തിട്ടുണ്ട്.
ഷിംല: ഹിമാചല്‍ പ്രദേശിനെതിരായ നിര്‍ണായക രഞ്ജി ട്രോഫിയില്‍ കേരളം ലീഡ് വഴങ്ങി. ഹിമാചല്‍ ഉയര്‍ത്തിയ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 297ന് എതിരെ കേരളം 286ന് പുറത്താവുകയായിരുന്നു. പിന്നാലെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഹിമാചല്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തിട്ടുണ്ട്. ഒന്നാകെ 148 റണ്‍സിന്റെ ലീഡാണ് ഹിമാചലിനുള്ളത്.

പി. രാഹുല്‍ (127), സഞ്ജു സാംസണ്‍ (50) എന്നിവരുടെ ബാറ്റിങ്ങാണ് കേരളത്തെ അവരുടെ സ്‌കോറിന് അടുത്തെത്തിച്ചത്. ഇരുവരും 122 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആറ് പന്തുകള്‍ക്കിടെ മൂന്ന് പേരെ കേരളത്തിന് നഷ്ട്മായി. ഇരുവര്‍ക്കും പുറമെ വിനൂപി (0)ന്റെ വിക്കറ്റും കേരളത്തിന് നഷ്ടമാവുകയായിരുന്നു. പിന്നാലെ എത്തിയ നിധീഷ് എം.ഡി (0), സന്ദീപ് വാര്യര്‍ (3) എന്നിവര്‍ പൊരുതാതെ കിഴടങ്ങി. ബേസില്‍ തമ്പി (14) പുറത്താവാതെ നിന്നു. ഹിമാചലിന് വേണ്ടി അര്‍പിത് ഗുലേറിയ അഞ്ച് വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിങ്‌സില്‍ ഋഷി ധവാന്‍ (31), എ.ആര്‍ കള്‍സി (43) എന്നിവരുടെ ബാറ്റിങ്ങാണ് ഹിമാചലിനെ മുന്നോട്ട് നയിക്കുന്നത്. അങ്കുഷ് ബെയ്ന്‍സ് (21), പി.എസ് ചോപ്ര (41) എന്നിവരുടെ വിക്കറ്റുകളാണ് ഹിമാചിന് നഷ്ടമായത്. സന്ദീപ് വാര്യര്‍, സിജോമോന്‍ എന്നിവര്‍ക്കാണ് വിക്കറ്റ്.
