ഫ്രഞ്ച് ഓപ്പൺ ടെന്നിസ് മിക്സഡ് ഡബിള്‍സ് കിരീടം ലിയാന്‍ഡര്‍ പെയ്സ് - മാര്‍ട്ടീന ഹിംഗിസ് സഖ്യം നേടി. ഫൈനലിൽ സാനിയ മിര്‍സ - ഇവാൻ ഡോഡിക് സഖ്യത്തെ പെയ്സ് സഖ്യം തോൽപ്പിച്ചു . മാച്ച്ടൈബ്രേക്കറിൽ 10-8 എന്ന സ്കോറിനാണ് ജയം. ആദ്യ രണ്ടു സെറ്റ് ഇരു സഖ്യങ്ങളും പങ്കിട്ടിരുന്നു.

പെയ്സിന്റെ കരിയറിലെ 18ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. ഇതോടെ മിക്സ്ഡ് ഡബിള്‍സിൽ കരിയര്‍ സ്ലാം തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ബഹുമതി പെയ്സ് സ്വന്തമാക്കി. നേരത്തെ വിംബിള്‍ഡൺ യുഎസ് ഓപ്പൺ, ഓസ്ട്രേലിയന്‍ ഓപ്പൺ കിരീടങ്ങൾ പെയ്സ് നേടിയിരുന്നു, പുരുഷ ഡബിള്‍സിലും പെയ്സ് നാലു ഗ്രാന്‍ഡ്സ്ലാം വിജയിച്ചിട്ടുണ്ട്.